gujarat-rajastha-2

െഎപിഎല്ലില്‍ ഗുജാറത്ത് ടൈറ്റാന്‍സ് രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തില്‍ ഗുജറാത്തിന് ജയം. വിജയ ലക്ഷ്യമായ 119 റണ്‍സ് 13.4 ഒാവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു. 34 പന്തില്‍ 41 റണ്‍സ് നേടി വിക്കറ്റ് കീപ്പര്‍ വ‍‍ൃദ്ധിമാന്‍ സഹയും 15 പന്തില്‍ 39 റണ്‍സ് നേടി ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ഗുജാറത്തിനെ വിജയത്തിലെത്തിച്ചത്.  നേരെത്തെ സ്വന്തം തട്ടകമായ ജയ്പൂരില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സ് 10 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 3 വിക്കറ്റ് നേടിയ റാഷിദ് ഖാനും, 2 വിക്കറ്റ് നേടിയ നൂര്‍ അഹമ്മദുമാണ് രാജസ്ഥാനെ ചെറിയ സ്കോറില്‍ ഒതുക്കിയത്.

 

സീസണിൽ ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടിയപ്പോൾ ജയം രാജസ്ഥാനൊപ്പമായിരുന്നു. അന്ന് ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കഴിഞ്ഞ വർഷത്തെ ഫൈനൽ തോൽവിക്ക് രാജസ്ഥാൻ പകരം വീട്ടുകയായിരുന്നു. ഗുജറാത്ത് ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം നാലു പന്ത് ശേഷിക്കേ ഏഴു വിക്കറ്റിനാണ് രാജസ്ഥാൻ മറികടന്നത്. ഈ തോൽവിക്ക് എല്ലാ പഴുതുകളും അടച്ച് ഗുജറാത്ത് ഇത്തവണ മറുപടി നൽകി. ഇതോടെ 14 പോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ഗുജറാത്ത് പ്ലേ ഓഫ് സാധ്യത ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു. 10 പോയന്റുമായി പട്ടികയിൽ നാലാം സ്ഥാനത്തുള്ള രാജസ്ഥാന് പ്ലേ ഓഫിലേക്കുള്ള യാത്ര ഇനി കഠിനമാകും.

 

gujarat titans beats rajasthan royals