TAGS

ലോകകപ്പില്‍ ചരിത്ര നേട്ടം സ്വന്തമാക്കി മടങ്ങിയെത്തിയ മൊറോക്കോ താരങ്ങള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്ക് ജന്‍മനാട്. സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന നേട്ടവുമായാണ് മൊറോക്കോ ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയത്.

 

റോക്കിങ് മൊറോക്കോയ്ക്ക് മിന്നും സ്വീകരണം നല്‍കുകയാണ് ജന്‍മനാട്. ചരിത്ര നേട്ടം സ്വന്തമാക്കി മടങ്ങിയെത്തിയവര്‍ വിമാനത്താവളം മുതല്‍ ആരാധക സ്നേഹം അനുഭവിച്ചറിഞ്ഞു. ആരാധകരുടെ സ്നേഹത്തിലേക്ക് വന്നിറങ്ങിയ താരങ്ങള്‍ അവര്‍ക്കൊപ്പം സമയം ചിലവഴിച്ചു. തുറന്ന ബസില്‍ വിക്ടറി പരേഡ് നടത്തിയാണ് ടീം ആരാധകരുടെ ആവേശത്തില്‍ പങ്കെടുത്തത്. ഖത്തറില്‍ അവിശ്വസനീയ കുതിപ്പ് നടത്തിയ മൊറോക്കോ സെമിയിലെത്തിയിരുന്നു. സെമിയില്‍ ഫ്രാന്‍സിനോടും മൂന്നാം സ്ഥാന മല്‍സരത്തില്‍ ക്രൊയേഷ്യയോടും തോറ്റെങ്കിലും ലോകമാകെ ആരാധകരെ സ്വന്തമാക്കിയാണ് മൊറോക്കോ ഖത്തറിലെ മിറക്കിള്‍ അവസാനിപ്പിച്ചത്.