ഭൂകമ്പം നാശം വിതച്ച മൊറോക്കോയിലെ ദുരന്തബാധിതർക്ക് കൈത്താങ്ങുമായി ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. മാരാക്കേച്ചിലെ പ്രശസ്തമായ ‘പെസ്റ്റാന CR7’എന്ന ഹോട്ടലാണ് ഇതിനു വേണ്ടി താരം തുറന്ന് കൊടുത്തിരിക്കുന്നത്. താരത്തിന്റെ ഉടമസ്ഥയിലുള്ളതാണ് ഈ ആഡംബര ഹോട്ടല്‍ .ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിനു മുൻപും ഇത്തരത്തിലുള്ള സഹായങ്ങളുമായി രംഗത്ത് വന്നിരുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ അൽ-ഹൗസ് പ്രവിശ്യയിലാണ് പകുതിയിലധികം ആളുകളും മരിച്ചത്. ദുരന്തത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങൾ മൊറോക്കോയ്ക്ക് അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.