wc

അറബ് മണ്ണില്‍ ആദ്യമായി നടക്കുന്ന ലോകകപ്പ് എന്നതിലപ്പുറം പ്രത്യേകതകളേറെയുണ്ട് ഇക്കുറി. ഏഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പാണ് ഇത്തവണത്തേത്. കരുത്തുകാട്ടാന്‍ ആറുടീമുകള്‍ ഇറങ്ങും ഖത്തറില്‍.

കറുത്ത കുതിരകളാകാനും കരുത്ത് കാട്ടാനും കളത്തില്‍ അത്ഭുതങ്ങള്‍ തീര്‍ക്കാനും ഏഷ്യന്‍ മണ്ണില്‍ നിന്ന് ആറുപേരെത്തും. ഇറാന്‍, ദക്ഷിണകൊറിയ, സൗദി അറേബ്യ, ജപ്പാന്‍ ടീമുകള്‍ എഫ്സി കപ്പ് യോഗ്യതയിലൂടേയും ഓസ്ട്രേലിയ  ഇന്റര്‍ കോണ്‍ടിനെന്റല്‍ പ്ലേ ഓഫിലൂടെയുമാണ് ടിക്കറ്റെടുത്തത്. ആതിഥേയ രാജ്യമെന്ന നിലയില്‍ ഖത്തറിനും അവസരം ലഭിച്ചു. കോണ്‍കാഫ് ഗോള്‍ഡ് കപ്പില്‍ സെമി ഫൈനല്‍. പാരഗ്വായെ പിടിച്ചുകെട്ടി. അര്‍ജന്റീനയ്ക്കെതിരെ തോറ്റത് പോലും അണുവിട വ്യത്യാസത്തില്‍. എല്ലാ അര്‍ഥത്തിലും  തയ്യാറെടുത്താണ് ഖത്തര്‍ ആതിഥ്യമരുളുന്നത്. 

ലോകകപ്പിലെ ചിരപരിചിതമായ ഏഷ്യന്‍ മുഖമാണ് ഇറാന്‍. ഇത് ആറാംവട്ടമാണ് ലോകപോരിനെത്തുന്നത്. ഇംഗ്ലണ്ടുള്‍പ്പടെയുളള ഗ്രപ്പ് ബിയിലാണ് സ്ഥാനം. ബ്രസീലിയന്‍സ് ഓഫ് ദ് ഡെസേര്‍ട്ടാണ് ഏഷ്യന്‍ വന്‍കരയ്ക്ക്  സൗദി അറേബ്യ. വന്‍കരയിലെ യോഗ്യത റൗണ്ടിന്റെ മൂന്നാംഘട്ടത്തില്‍ 10 –ല്‍ ഏഴിലും ജയിച്ചു. അര്‍ജന്റീനയും പോളണ്ടും ഉള്‍പ്പെട്ട ഗ്രൂപ്പ് സിയിലാണ് സൗദി.സ്പെയിനും ജര്‍മനിയുമുള്‍പ്പെട്ട ഗ്രൂപ്പ് ഇയില്‍ എന്തിനും തയ്യാറായാണ് ജപ്പാന്‍റെ വരവ്. അമേരിക്കയ്ക്കും ഘാനയ്ക്കുമെതിരെ നേടിയ ജയവും ഇക്വഡോറിനെതിരായ സമനിലയുമെല്ലാം ആത്മവിശ്വാസം കൂട്ടുന്നു.

സണ്‍ ഹ്യൂങ് മിന്നെന്ന സൂപ്പര്‍ സ്റ്റാറിന്റെ ചിറകിലേറി പറക്കുകയാണ് ദക്ഷിണ കൊറിയ. തുടര്‍ച്ചയായി പത്താം ലോകകപ്പ് കളിക്കാനാണ് ടീമെത്തുന്നത്. ആകെ 11 തവണ വിശ്വപോരിനെത്തി. ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലുള്ള ഗ്രൂപ്പ് ജിയിലാണ് ടീം. 

 

Six Asian teams will participate in FIFA World Cup 2022