Image: x.com/IndSuperLeague
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയോട് 3-1നാണ് കേരള ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ഇതോടെ ഐഎസ്എലിൽ ബ്ലാസ്റ്റേഴ്‌സിനെ തുടർച്ചയായി മൂന്ന് തവണ ഹോം ഗ്രൗണ്ടിൽ തോൽപ്പിക്കുന്ന രണ്ടാമത്തെ ടീമായി പഞ്ചാബ് മാറി.
ആദ്യ പകുതിയിൽ മൂന്ന് ഗോൾ വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ സമീർ സെൽകോവിച്ചിലൂടെ പഞ്ചാബ് ആദ്യ ഗോൾ നേടി. തുടർന്ന് 17-ാം മിനിറ്റിൽ ഒസുജി രണ്ടാം ഗോളും 37-ാം മിനിറ്റിൽ ഡാനി റാമിറസ് മൂന്നാം ഗോളും നേടി. ഇതോടെ ആദ്യ പകുതിയിൽ പഞ്ചാബ് 3-0 ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ ഒരു ഗോൾ നേടിയത് മാറ്റി നിർത്തിയാൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു. 64-ാം മിനിറ്റിൽ ഫാലോ എൻഡിയായെയാണ് ബ്ലാസ്റ്റേഴ്‌സിനായി ഒരു ഗോൾ മടക്കിയത്.
അതേസമയം, സീസണിലെ അഞ്ചാം തോൽവിയാണ് ബ്ലാസ്റ്റേഴ്സിന്റേത്. ഇതോടെ ആറ് കളികളിൽ അഞ്ച് തോൽവിയും ഒരുസമനിലയുമായി ഒരുപോയിന്റുള്ള ബ്ലാസ്റ്റേഴ്സ് 13ാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെയായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ സമനില.