ഐ.എസ്.എലില്‍ കേരള ബ്ലാസ്റ്റേഴ്സ് മോഹന്‍ ബഗാനോട് 3–0ന് തോറ്റു. ജെയ്മി മക്്ലാരന്റെ ഇരട്ടഗോളിന്റെ കരുത്തിലാണ് മോഹന്‍ ബഗാന്റെ മോഹിപ്പിക്കുന്ന ജയം. ആല്‍ബര്‍ട്ടോ റോഡ്രിഗസ് ഒരു ഗോള്‍ നേടി. ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് തോല്‍വി. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്നു. ആദ്യപകുതിയിൽ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ ആക്രമണങ്ങളുമായി ബഗാന്റെ ഗോൾമുഖം വിറപ്പിക്കുന്നതിനിടെയാണ്, വീണുകിട്ടിയ അവസരം മുതലെടുത്ത് ജെയ്‌മി മക്‌ലാരൻ ഇരട്ടഗോൾ നേടിയത്.