santosh-trophy-final-kerala

Image: Social Media

TOPICS COVERED

സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഫൈനലില്‍. സെമിയില്‍ പഞ്ചാബിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തോല്‍പിച്ചു. ആദ്യ പകുതിയില്‍ കേരളം മൂന്നുഗോളുകള്‍ക്ക് മുന്നിലായിരുന്നു. 15ാം മിനിറ്റില്‍ മുഹമ്മദ് അജ്സലാണ് കേരളത്തിന്റെ ആദ്യഗോള്‍ നേടിയത്. മുഹമ്മദ് റിയാസ് ഇരട്ടഗോള്‍ നേടി. വിഘ്നേഷും കേരളത്തിനായി സ്കോര്‍ ചെയ്തു. 

റെയിൽവേസിനെ 2- 0 ന് തകർത്ത് സർവീസസും ഫൈനലിൽ കടന്നു. ഇതോടെ കലാശപ്പോരാട്ടത്തില്‍ സര്‍വീസസായിരിക്കും കേരളത്തിന്റെ എതിരാളികള്‍. ക്വാര്‍ട്ടറില്‍ ബംഗാളിനെയും സെമിയില്‍ റയില്‍വേസിനെയും തോല്‍പിച്ചാണ് സര്‍വീസസിന്റെ മുന്നേറ്റം. ‍ഞായറാഴ്ചയാണ് ഫൈനല്‍.

അതേസമയം, കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. എട്ടാം സന്തോഷ് കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇറങ്ങുന്നത്. 2022ൽ ആണ് ഒടുവിൽ കേരളം ചാംപ്യന്മാരായത്. കേരളം ഇതുവരെ 7 തവണ ചാംപ്യന്മാരും 9 തവണ റണ്ണറപ്പുമായിട്ടുണ്ട്.

ENGLISH SUMMARY:

Kerala stormed into the final of the Santosh Trophy National Football Championship with a dominant 4-0 victory over Punjab in the semi-finals. Mohammed Azsal opened the scoring in the 15th minute, followed by a brilliant brace from Mohammed Riyas and a goal from Vignesh. This marks Kerala's second consecutive entry into the finals as they aim for their 8th title. In the upcoming grand finale on Sunday, Kerala will face Services, who advanced after defeating Railways and Bengal in previous rounds. Having won the trophy 7 times and finished as runners-up on 9 occasions, Kerala looks to recreate the magic of their 2022 championship win. The team's clinical performance in the first half, where they led by three goals, has boosted the confidence of fans across the state. Stay updated for the final match schedule, live scores, and expert analysis of the Kerala vs Services showdown. Follow for more insights into the Santosh Trophy 2026 journey.