New Chandigarh: Gujarat Titans' Sai Sudharsan reacts after he gets hit wicket during the Indian Premier League (IPL) 2026 Qualifier 2 T20 cricket match between Gujarat Titans and Rajasthan Royals, in New Chandigarh, Friday, May 29, 2026. (PTI Photo/Karma Bhutia) (PTI05_29_2026_000625A) *** Local Caption ***

ഒരേ രീതിയില്‍ മൂന്ന് വട്ടം പുറത്താകുക. അതില്‍ രണ്ടും നിര്‍ണായക മല്‍സരങ്ങളിലും അടുപ്പിച്ചുള്ള കളികളിലും... ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന്‍ രണ്ടാം ക്വാളിഫയറില്‍ പുറത്തായ രീതി കണ്ട് അമ്പരക്കുകയാണ് ആരാധകര്‍. 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗില്ലും സായ് സുദര്‍ശനും അനായാസം സ്കോര്‍ മുന്നോട്ട് കൊണ്ടുപോയി. അര്‍ധ സെഞ്ചറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ബ്രിജേഷ് ശര്‍മയുടെ പന്തില്‍ സായിയുടെ ബാറ്റ് കയ്യില്‍ നിന്ന് വഴുതി സ്റ്റംപില്‍ പതിക്കുകയായിരുന്നു. ഗില്‍ മുട്ടുകുത്തി ഗ്രൗണ്ടിലിരുന്നുപോയി.

മുന്‍താരങ്ങളും അമ്പരപ്പ് മറച്ചുവച്ചില്ല. 'ഇത് എങ്ങനെ സംഭവിച്ചു? എന്താണ് സായ് ഇപ്പോള്‍ ചെയ്തത്, എനിക്ക് വിശ്വസിക്കാനാകുന്നില്ല. കുറച്ച് പശ കയ്യില്‍ തേച്ചിട്ട് വേണം സായ് ഇനി ബാറ്റ് ചെയ്യാന്‍ വരാനെന്ന് തോന്നുന്നു. ഗില്ലിന്‍റെ പ്രതികരണം തന്നെ നോക്കൂ'- എന്നായിരുന്നു ഹര്‍ഷ ഭോഗ്​ലെയുടെ പ്രതികരണം. ഒരു നിമിഷം താന്‍ സ്തബ്ധനായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. 

മല്‍സരശേഷം ചോദ്യമുയര്‍ന്നപ്പോള്‍ 'അക്കാര്യത്തില്‍ കുറച്ച് പഠിക്കാനുണ്ട്' എന്നായിരുന്നു സായ് സുദര്‍ശന്‍റെ മറുപടി. എങ്ങനെ സംഭവിച്ചുവെന്ന് തനിക്ക് അറിയില്ലെന്നും ഗ്രിപ്പ് വര്‍ധിപ്പിക്കാനുള്ള മാര്‍ഗം നോക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു. താന്‍ ഇന്നേവരെ ഇങ്ങനെയൊരു കാര്യം കണ്ടിട്ടില്ലെന്നായിരുന്നു ഗില്‍ ഇതിനോട് പ്രതികരിച്ചത്. 'രണ്ട് കളിയിലും ഒരേ പോലെയാണ് സായ് പുറത്തായത്. സോഷ്യല്‍ മീഡിയയില്‍ സായ് സുദര്‍ശന്‍റെ കൈ ടേപ്പ് കൊണ്ട് ഒട്ടിച്ച് വച്ച ഒരു വിഡിയോ കണ്ടു. അടുത്ത കളിയില്‍ ഞാന്‍ അങ്ങനെ വല്ലതും ചെയ്യും' എന്നായിരുന്നു ഗില്ലിന്‍റെ മറുപടി. 

ഒന്നാം ക്വാളിഫയറില്‍ ആര്‍സിബിക്കെതിരെയാണ് സായ് സുദര്‍ശന്‍ സമാന രീതിയില്‍ പുറത്തായത്. മൂന്നാം ഓവറില്‍ ജേക്കബ് ഡഫിയെ ബൗണ്ടറിക്ക് പറത്തി ഓടാന്‍ ശ്രമിക്കുമ്പോഴാണ് ബാറ്റ് കയ്യില്‍ നിന്നും വഴുതി ലെഗ്​ സ്റ്റംപില്‍ പതിച്ചത്. അല്‍പം തിരിഞ്ഞ ശേഷമായിരുന്നു ബാറ്റ് സ്റ്റംപില്‍ പതിച്ചതെങ്കില്‍ ഇത്തവണ നേരിട്ടായിരുന്നുവെന്നതായിരുന്നു വ്യത്യാസം. ആര്‍സിബിക്കെതിരെ ഗുജറാത്ത് തോറ്റതിന് പിന്നാലെ സായ് സുദര്‍ശനെതിരെ ഒത്തുകളി ആരോപണവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. ബൗണ്ടറിയെന്ന് കണ്ടിട്ടും ഓടാന്‍ ശ്രമിച്ചതും ബാറ്റ് വഴുതിയത് തീര്‍ത്തും അവിശ്വസനീയമാണെന്നുമായിരുന്നു ആരോപണം. 2022ലാണ് ആദ്യമായി സായ് സുദര്‍ശന്‍ ഹിറ്റ് വിക്കറ്റായത്. മുംബൈ ഇന്ത്യന്‍സിനെതിരായ കളിക്കുമ്പോഴായിരുന്നു അത്. ആന്ദ്രേ റസലും ഷോയബ് മാലികുമാണ് ഐപിഎല്‍  ഹിറ്റ് വിക്കറ്റില്‍ സായിക്ക് മുന്‍ഗാമികള്‍. 

ENGLISH SUMMARY:

Gujarat Titans batter Sai Sudharsan has left cricket fans and pundits completely stunned after getting dismissed via a bizarre hit-wicket for the third time in his IPL career. During the high-pressure Qualifier 2 clash against Rajasthan Royals, right after completing a crucial half-century, Sudharsan's bat slipped from his hands and crashed into the stumps off Brijesh Sharma's delivery. Renowned commentator Harsha Bhogle reacted with utter disbelief, jokingly suggesting that the youngster should apply glue to his hands before walking out to bat next time. Skipper Shubman Gill expressed surprise over the repetition, noting that Sudharsan had suffered the exact same dismissal against RCB in the previous qualifier match off Jacob Duffy's bowling. Following the match, a determined Sudharsan admitted that he needs to urgently evaluate his dynamic batting grip adjustments to avoid such unprecedented dismissals in the upcoming grand finale.