Dharamsala: Gujarat Titans' Sai Sudharsan loses the grip of his bat as he plays a shot, and the bat hit the stumps during the Indian Premier League (IPL) 2026 T20 first qualifier cricket match between Royal Challengers Bengaluru and Gujarat Titans, in Dharamsala, Himachal Pradesh, Tuesday, May 26, 2026. (PTI Photo/Atul Yadav)(PTI05_26_2026_000599A) *** Local Caption ***

Dharamsala: Gujarat Titans' Sai Sudharsan loses the grip of his bat as he plays a shot, and the bat hit the stumps during the Indian Premier League (IPL) 2026 T20 first qualifier cricket match between Royal Challengers Bengaluru and Gujarat Titans, in Dharamsala, Himachal Pradesh, Tuesday, May 26, 2026. (PTI Photo/Atul Yadav)(PTI05_26_2026_000599A) *** Local Caption ***

ദൗര്‍ഭാഗ്യം! ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ സായ് സുദര്‍ശന്‍ പുറത്തായ രീതിയെ മറ്റെന്ത് വിശേഷിപ്പിക്കും? റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഉയര്‍ത്തിയ 255 റണ്‍സ് വിജയ ലക്ഷ്യം പിന്തുര്‍ന്ന് ഇറങ്ങിയ ഗുജറാത്തിന് സായ് സുദര്‍ശനെ നഷ്ടപ്പെട്ടത് തീര്‍ത്തും അവിശ്വസനീയമായ രീതിയിലാണ്.  ജേക്കബ് ഡഫിയെ ബൗണ്ടറിയിലേക്ക് പറത്തിയ സായ് സുദര്‍ശന്‍റെ കൈയില്‍ നിന്ന് ബാറ്റ് വഴുതി സ്റ്റംപില്‍ പതിക്കുകയായിരുന്നു. 14 റണ്‍സ് എടുത്ത് സായ് പുറത്തായി. പിന്നെ ചീട്ടുകൊട്ടാരം കണക്ക് ഗുജറാത്തിന്‍റെ ബാറ്റിങ് നിര തകര്‍ന്നു. പവര്‍പ്ലേയില്‍ മാത്രം നഷ്ടമായത് അഞ്ച് വിക്കറ്റ്. സീസണില്‍ ഇതാദ്യമായാണ് ഇത്ര വലിയ തകര്‍ച്ച ഗുജറാത്തിനുണ്ടാകുന്നത്. 

സായ് സുദര്‍ശന്‍ പുറത്തായ വിഡിയോ ഐപിഎല്‍ അവരുടെ ഫെയ്സ്ബുക്കില്‍ പങ്കുവച്ചപ്പോഴാണ് ഒത്തുകളിയെന്ന് ആരാധകര്‍ രോഷം കൊണ്ടത്. ബൗണ്ടറിയെന്ന് കണ്ടിട്ടും ഓടിയതെന്തിനാണെന്നും ബാറ്റ് വീണത് കണ്ടിട്ടും സായ് ഒന്നും ചെയ്തില്ലെന്നും ആളുകള്‍ കുറ്റപ്പെടുത്തുന്നു. സായുടെ കൈത്തണ്ടയുടെ ചലനം ഇത് ഒത്തുകളിയെന്ന് വ്യക്തമാക്കുന്നതാണെന്നും ചിലര്‍ കുറിച്ചു. സായ് കളിച്ച ക്ലാസിക് കട്ട് ഷോട്ടാണ് ദുരന്തമായത്. പന്ത് ബൗണ്ടറിയിലേക്ക് പോകുന്നത് കണ്ടിട്ടും സായ് ഓടുകയായിരുന്നു. ഓട്ടത്തിനിടെ തിരിഞ്ഞ് നോക്കിയപ്പോഴാണ് ബാറ്റ് സ്റ്റംപിലേക്ക് വീഴുന്നത് കണ്ടതും.

ടോസ് നേടിയ ഗുജറാത്ത് ആര്‍സിബിയെ ബാറ്റിങിനയച്ചു. ക്യാപ്റ്റന്‍ രജത് പട്ടിദാറുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് റോയല്‍ ചലഞ്ചേഴ്സ് അടിച്ചുകൂട്ടി. അവസാന ആറോവറില്‍ മാത്രം 114 റണ്‍സാണ് ആര്‍സിബി ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. കോലിയുടെ 43 റണ്‍സും ദേവ്ദത്ത് പടിക്കലിന്‍റെ 30 റണ്‍സും അടിത്തറയിട്ടു. പട്ടിദാറും ക്രുനാലുമെത്തിയതോടെ സ്കോറിങ് അതിവേഗമായി. 15–ാം ഓവറില്‍ കുല്‍വന്ത് പന്തെറിയാനെത്തിയപ്പോള്‍ 28 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. റാഷിദ് ഖാനെയും വെറുതേ വിട്ടില്ല. 21 റണ്‍സ്. പതിനേഴാം ഓവറില്‍ പക്ഷേ റബാദ ക്രുനാലിനെ മടക്കി. ക്രുനാല്‍ പുറത്താക്കിയ റബാദയെ പക്ഷേ പട്ടിദാര്‍ തിരഞ്ഞ് പിടിച്ച് അടിച്ചു. 19–ാം ഓവറില്‍ 21 റണ്‍സും അവസാന ഓവറില്‍ 19 റണ്‍സും പട്ടിദാറും ജിതേഷ് ശര്‍മയും ചേര്‍ന്നെടുത്തു.

വമ്പന്‍ സ്കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ഗുജറാത്തിന് പക്ഷേ സായ് സുദര്‍ശനെയും പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലി(2)നെയും നഷ്ടമായി. അടിച്ചു തുടങ്ങിയ ജോസ് ബട്​ലറും പുറത്തായതോടെ ഗുജറാത്ത് സമ്മര്‍ദത്തിലായി. 51 റണ്‍സെടുക്കവേ അഞ്ച് വിക്കറ്റ് നഷ്ടമായ ഗുജറാത്തിനെ രാഹുല്‍ തെവാത്തിയയുടെ ഒറ്റയാള്‍ പോരാട്ടമാണ് വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.  ഒടുവില്‍ 162 റണ്‍സിന് ഓള്‍ ഔട്ട്. ജയത്തോടെ ആര്‍സിബി ഫൈനലില്‍ കടന്നു. ആര്‍സിബിയുടെ അഞ്ചാം ഐപിഎല്‍ ഫൈനലാണിത്. 

ENGLISH SUMMARY:

Social media has erupted with intense match-fixing allegations following the bizarre dismissal of Gujarat Titans' batsman Sai Sudharsan during the high-stakes IPL Qualifier 1 against Royal Challengers Bengaluru. Chasing a monumental target of 255 runs set by RCB, Sudharsan was dismissed for 14 runs in an unbelievable manner when his bat slipped from his hands after playing a boundary shot and crashed directly into the stumps. Fans heavily criticized the dismissal on official Facebook videos, questioning the logic behind running for a definitive boundary and alleging that his wrist movements during the hit-wicket looked highly suspicious. Prior to the collapse, RCB capitalized on a phenomenal batting masterclass by skipper Rajat Patidar and crucial contributions from Virat Kohli to post a mammoth 254/5, looting 114 runs in the final six overs alone. Although Rahul Tewatia staged a solitary rescue act to help Gujarat avoid an even bigger humiliation, the Titans were eventually bowled out for 162, allowing defending champions RCB to comfortably march into their fifth IPL final.