Lucknow: Chennai Super Kings' captain Ruturaj Gaikwad, right, and Sanju Samson interact between the wickets during an Indian Premier League (IPL) 2026 T20 cricket match between Lucknow Super Giants and Chennai Super Kings, in Lucknow, Uttar Pradesh, Friday, May 15, 2026. (PTI Photo/Arun Sharma)(PTI05_15_2026_000274A) *** Local Caption ***

38 പന്തില്‍ നിന്ന് 90 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷ് ചെന്നൈ ആരാധകരുടെ നെഞ്ചിലേക്കാണ് ഇന്നലെ തീ കോരിയിട്ടത്. പ്ലേ ഓഫിന് പുറത്തായ ലക്നൗവില്‍ നിന്ന് ഇന്നലെ ഏഴുവിക്കറ്റിന്‍റെ തോല്‍വി ഏറ്റുവാങ്ങിയതോടെ ചെന്നൈയും പരുങ്ങലിലായി. പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചെന്നൈക്ക് ഇനിയുള്ള രണ്ട് മല്‍സരങ്ങളിലും ജയം അനിവാര്യമാണ്. 

അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെന്ന മാന്യമായ സ്കോറാണ് കാര്‍ത്തിക് ശര്‍മ(71)യുടെ പോരാട്ടത്തിനൊടുവില്‍ ചെന്നൈ ഇന്നലെ നേടിയത്. പക്ഷേ മിച്ചല്‍ മാര്‍ഷും ജോഷ് ഇന്‍ഗ്ലിസും ചേര്‍ന്നുള്ള 135 റണ്‍സിന്‍റെ ഓപ്പണിങ് കൂട്ടുകെട്ട് ചെന്നൈയുടെ വിധി തീരുമാനിച്ചു. നിക്കൊളാസ് പൂരന്‍റെ തകര്‍പ്പനടി കൂടിയായപ്പോള്‍ മൂന്നോവറിലേറെ ബാക്കി നില്‍ക്കേ ലക്നൗ വിജയം കണ്ടു. 

12 പോയിന്‍റുള്ള ചെന്നൈ നിലവിലെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. രാജസ്ഥാന്‍ റോയല്‍സാണ് അ‍ഞ്ചിലേക്ക് കയറിയത്. തുല്യ പോയിന്‍റാണ് ഇരുടീമുകള്‍ക്കുമെങ്കിലും നെറ്റ് റണ്‍റേറ്റ് ചെന്നൈക്ക് കുറവായതാണ് പട്ടികയില്‍ താഴെപ്പോകാന്‍ കാരണം. സണ്‍ൈറസേഴ്സ് ഹൈദരാബാദിനും ഗുജറാത്ത് ടൈറ്റന്‍സിനുമെതിരെയാണ് ചെന്നൈയുടെ ഇനിയുള്ള മല്‍സരം. ഇത് രണ്ടും ജയിച്ചാല്‍ 14 കളിയില്‍ നിന്ന് 16 പോയിന്റാകും. അങ്ങനെയെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫില്‍ കടക്കാം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അഞ്ച് ടീമുകള്‍ക്കാണ് 16 പോയിന്‍റ് നേടാനുള്ള സാധ്യത മുന്നിലുള്ളത്. അതുകൊണ്ടുതന്നെ ചെന്നൈക്ക് ഇതത്ര എളുപ്പമാകില്ല.

ഇനി അടുത്ത രണ്ട് മല്‍സരങ്ങളില്‍ ഒന്ന് മാത്രമേ ജയിക്കാനായുള്ളൂവെങ്കില്‍ 12 മല്‍സരങ്ങളില്‍ നിന്ന് 14 പോയിന്‍റ് െന്ന നിലയിലാകും ചെന്നൈ. പ്ലേ ഓഫ് കടക്കാനുള്ള സാധ്യതയും ഏറെക്കുറെ ഇല്ലാതെയാകും. പിന്നെ മറ്റുള്ളവരുടെ നിലയിലും നെറ്റ് റണ്‍റേറ്റിലുമാകും പ്രതീക്ഷയര്‍പ്പിക്കേണ്ടി വരും.

തോല്‍വിയുടെ ആഘാതം വലിയതാണെന്ന് മല്‍സരശേഷം സിഎസ്കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്​വാദ് പ്രതികരിച്ചു. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാനാണ് നോക്കുന്നതെന്നും ഒന്നും ലളിതമല്ലെന്നും എന്നാലത്ര സങ്കീര്‍ണമാണെന്നല്ല അര്‍ഥമെന്നും താരം കൂട്ടിച്ചേര്‍ത്തു. കാര്യങ്ങളെ വരുതിയിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Chennai Super Kings’ playoff hopes have taken a massive hit following a humbling 7-wicket defeat against Lucknow, pushing them down to sixth place in the points table. Despite a solid 71-run knock by Kartik Sharma helping CSK reach 187, a blistering 90 off 38 balls from Mitchell Marsh and a 135-run opening stand with Josh Inglis sealed Chennai's fate. CSK now sits with 12 points, below Rajasthan Royals on net rubber-rate, making victories in their final two matches against Hyderabad and Gujarat absolutely mandatory. If they manage to win both, they will reach 16 points, though qualification might still hinge on a tight net-run-rate battle with four other teams. Captain Ruturaj Gaikwad acknowledged the heavy blow but remained hopeful that the team would rectify their mistakes and bounce back in the upcoming crucial encounters.