ക്രിക്കറ്റ് ചരിത്രത്തില്‍ 20 വയസിന് മുന്‍പ് 100 ട്വന്‍റി 20 സിക്സ് നേടുന്ന ആദ്യ താരമായി മാറി വൈഭവ് സൂര്യവംശി. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ വേഗത്തില്‍ 100 സെഞ്ചറി തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും വൈഭവ് സ്വന്തമാക്കി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് താരം റെക്കോര്‍ഡിട്ടത്. 

29 ഇന്നിങ്സുകളില്‍ നിന്നാണ് വൈഭവ് 100 സിക്സര്‍ നേടിയത്. ആദ്യമായാണ് 20 വയസില്‍ താഴെ പ്രായമുള്ളൊരാള്‍ 100 സിക്സര്‍ നേടുന്നത്. 52 ഇന്നിംഗ്‌സുകളിൽ നിന്ന് 90 സിക്‌സറുകൾ നേടിയ റഹ്മാനുള്ള ഗുർബാസാണ് ഇക്കൂട്ടത്തില്‍ രണ്ടാമന്‍. 514 പന്തുകള്‍ നേരിട്ടാണ് വൈഭവ് 100 സിക്സറുകള്‍ നേടിയത്. 843 പന്തുകളില്‍ നിന്നും 100 സിക്സര്‍ നേടിയ  കിറോണ്‍ പൊള്ളാര്‍ഡിന്‍റെ റെക്കോര്‍‍ഡാണ് വൈഭവ് തകര്‍ത്തത്. 

സിറാജ് എറിഞ്ഞ പന്തിനെ ലോംഗ് ഓണിന് മുകളിലൂടെ പറത്തിയാണ് വൈഭവ് സിക്സറുകളില്‍ സെഞ്ചറി തികച്ചത്. 16 പന്തിൽ നിന്ന് 36 റൺസ് എടുത്താണ് വൈഭവ് പുറത്തായത്. മൂന്ന് ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. സിറാജ് തന്നെയാണ് വൈഭവിനെ പുറത്താക്കിയതും. 

വൈഭവിന്‍റെ ഷോട്ട് പിഴയ്ക്കുകയും അർഷാദ് ഖാൻ കയ്യിലെത്തുകയുമായിരുന്നു. ഐപിഎല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടിയ താരങ്ങളില്‍ നിലവില്‍ രണ്ടാമതാണ് വൈഭവ് സൂര്യവംശി. 40 സിക്സറുകളാണ് വൈഭവ് ഇതുവരെ നേടിയത്. 2024 ല്‍ 42 സിക്സറുകള്‍ നേടിയ അഭിഷേക് ശര്‍മയാണ് പട്ടികയില്‍ ഒന്നാമത്. 

രാജസ്ഥാന്‍ റോയല്‍സിന് 230 റണ്‍സാണ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 229 റണ്‍സെടുത്തു. ഓപ്പണര്‍ സായ് സുദർശനും നായകൻ ശുഭ്മാൻ ഗില്ലും അര്‍ധ സെഞ്ചറി നേടി. ഗിൽ 44 പന്തിൽ നിന്ന് 84 റൺസെടുത്തു.

ENGLISH SUMMARY:

Rajasthan Royals' young sensation Vaibhav Suryavanshi has scripted history by becoming the first player to hit 100 T20 sixes before the age of 20. He achieved this milestone during a match against Gujarat Titans in just 29 innings, also breaking Kieron Pollard's long-standing record for the fewest balls faced (514) to reach a century of sixes. During his cameo of 36 runs off 16 balls, he surpassed Rahmanullah Gurbaz’s record for most sixes by a teenager in T20 cricket. Currently, Suryavanshi sits second on the list of most sixes in a single IPL season with 40 hits, closely following Abhishek Sharma's record of 42.