ipl-playoff-chances

ആകെ 14 മത്സരങ്ങള്‍. രണ്ടു ടീമുകള്‍ ഒഴികെ എല്ലാവരും 10 മത്സരം പൂര്‍ത്തിയാക്കി. ഇനി ആരൊക്കെ പ്ലേഓഫിലേക്ക് എത്തുമെന്നതിലാണ് കളികള്‍. മെല്ലെ തുടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സ് തുടരെ ജയിച്ച് പ്ലേഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. നാലു മത്സരം ബാക്കിയുള്ളപ്പോള്‍ എട്ടു പോയിന്‍റ് സംഘടിപ്പിച്ച് മുന്നേറാം എന്നാണ് ചെന്നൈയുടെ കണക്കുകൂട്ടല്‍. കണക്കിന്‍റെ കളിയില്‍ ആദ്യ നാലു സ്ഥാനത്തേക്ക് പത്തു ടീമുകള്‍ക്കും സാധ്യതയുണ്ട്.

പഞ്ചാബ് കിങ്സും (13 പോയിന്‍റ്) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (12 പോയിന്‍റ്)വും ആദ്യ രണ്ടു സ്ഥാനങ്ങളിലാണ്. സണ്‍ റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ക്കും 12 പോയിന്‍റുണ്ട്. പഞ്ചാബും ബെംഗളൂരുവും ഒന്‍പത് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. 

  • പഞ്ചാബിന് ബാക്കിയുള്ള അഞ്ചു മത്സരങ്ങളില്‍ നിന്നും രണ്ടു മത്സരം ജയിച്ചാല്‍ 17 പോയിന്‍റാകും. ആദ്യ നാലിലെത്താന്‍ ഇതുമതി.  (+0.855) എന്ന പോസറ്റീവ് നെറ്റ് റണ്‍റേറ്റുള്ള ടീമിന് ഒരു മത്സരം ജയിച്ചാലും മുന്നേറാന്‍ സാധ്യതയുണ്ട്.
  •  ആര്‍സിബിക്ക് 2-3 മത്സരങ്ങള്‍ ജയിച്ചാല്‍ 16-18 പോയിന്‍റോടെ മുന്നേറം. +1.420 ആണ് ടീമിന്‍റെ നെറ്റ് റണ്‍റേറ്റ്. മറ്റു ടീമുകളുടെ ഫലം അനുകൂലമായാല്‍ 14 പോയി‍ന്‍റുണ്ടെങ്കിലും ആര്‍ബിസിക്ക് ആദ്യ നാലിലെത്താം. 
  • സണ്‍ റൈസേഴ്സ് ഹൈദരാബാദിന് നാലു മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചാല്‍ 16 പോയിന്‍റോടെ സുരക്ഷിതമാകാം. 0.644 ആണ് ടീമിന്‍റെ റണ്‍റേറ്റ്. 
  • രാജസ്ഥാന്‍ റോയല്‍സിന് രണ്ടു ജയത്തോടെ 16 പോയിന്‍റാകും. രണ്ടു മത്സരം ജയിച്ചാല്‍ തന്നെ പ്ലേഓഫിലെത്താം. 
  •  പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് ഒപ്പമെത്തിയെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിന് മോശം റണ്‍റേറ്റ് (-0.147) പ്രശ്നമാണ്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ അവസാന നാലു മത്സരങ്ങളില്‍ രണ്ടെണ്ണം ജയിക്കുകയും നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുകയും വേണം. 
  •  ചെന്നൈ സൂപ്പര്‍ കിങ്സിന് അവസാന നാലു മത്സരങ്ങളില്‍ മൂന്നെണ്ണവും ജയിച്ചാലാണ് പ്ലേഓഫ് സാധ്യതയുള്ളത്. +0.151 നെറ്റ് റണ്‍റേറ്റ് ഉള്ളത് അനുകൂലമാണ്. ഒന്നിലധികം ടീമുകള്‍ 14–16 പോയിന്‍റ് നേടിയാല്‍ റണ്‍റേറ്റ് ചെന്നൈയ്ക്ക് അനുകൂലമാകും. 
  •  എല്ലാ മത്സരങ്ങളും ജയിച്ചാല്‍ 16 പോയിന്‍റ്. ഇനിയൊരു തോല്‍വി ഉണ്ടായാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് കാര്യങ്ങള്‍ തിരിച്ചടിയാകും. -0.949 എന്ന നെറ്റ് റണ്‍റേറ്റും പ്രതികൂലമാണ്. 
  •  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അവസാന അഞ്ചു മത്സരങ്ങള്‍ ജയിച്ചാല്‍ 17 പോയിന്‍റാകും. മോശം റണ്‍റേറ്റ് -0.539 ടീമിന് തിരിച്ചടിയാണ്. 
  •  മുംബൈ ഇന്ത്യന്‍സിന് പരമാവധി ലഭിക്കുക 14 പോയിന്‍റാണ്. ഇനി എല്ലാ മത്സരങ്ങളും ജയിക്കുകയും 12 പോയിന്‍റുള്ള ടീമുകള്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും തോല്‍ക്കുകയും വേണം. -0.649 എന്ന റണ്‍റേറ്റും തിരിച്ചടിയാണ്. 

 അവസാന അഞ്ച് മത്സരങ്ങളും ജയിച്ചാവും ലഖ്നൗ സൂപ്പര്‍ ജെയന്‍റ്സിന് 14 പോയിന്‍റാകും. -1.076 എന്ന നെഗറ്റീവ് റണ്‍റേറ്റ് തിരിച്ചടി. 

ENGLISH SUMMARY:

With the IPL 2026 league stage entering its final stretch, the race for the top four is intensifying as all ten teams remain mathematically alive. Punjab Kings and Royal Challengers Bengaluru currently lead the table, needing just a couple of wins to secure their playoff berths. Chennai Super Kings, revitalized by recent wins, must secure at least three victories in their remaining four games to stay in contention, banking on their positive net run rate. Meanwhile, teams like Mumbai Indians and Lucknow Super Giants face an uphill battle, requiring flawless performances and favorable results from other matches to progress.