അനുമതിയില്ലാതെ കുടുംബത്തിന്‍റെ വിഡിയോ ചിത്രീകരിച്ചതിന് ആരാധകനോട് തര്‍ക്കിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ഹെന്‍റിച്ച് ക്ലാസന്‍. ഹോട്ടല്‍ ലോബിയിലാണ് സംഭവം. വിഡിയോ ചിത്രീകരിക്കുന്നത് നിര്‍ത്താനാണ് ആദ്യം ആവശ്യപ്പെട്ടത്. വിഡിയോ ചിത്രീകരണം വീണ്ടും തുടര്‍ന്നതോടെ ക്ലാസന്‍ ആരാധകനോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു.
തുടക്കത്തില്‍ വിഡിയോ എടുക്കരുതെന്ന് ക്ലാസന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പോള്‍ ടീം നന്നായി കളിച്ചു എന്നായിരുന്നു ആരാധകന്‍റെ മറുപടി. ഇതിന് നന്ദി പറഞ്ഞ ക്ലാസന്‍ ഫോട്ടോ എടുക്കരുതെന്ന് വീണ്ടും ആവശ്യപ്പെട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ ഫോട്ടോ എടുക്കുകയാണെങ്കില്‍ നമ്മൾ തമ്മിൽ തല്ലുണ്ടാകും എന്നായിരുന്നു ക്ലാസന്‍റെ മറുപടി. വീണ്ടും ഷൂട്ടിങ് തുടര്‍ന്നതോടെ ആരാധകന് അടുത്തെത്തി ഫോട്ടോ എടുക്കരുതെന്ന് കര്‍ശനമായി ആവശ്യപ്പെടുകയായിരുന്നു.
മുംബൈയ്ക്ക് എതിരെ ക്ലാസന്‍റെ മികച്ച ഇന്നിങ്സിന്‍റെ ബലത്തിലാണ് സണ്‍റൈസേഴ്സ് വിജയിച്ചത്. 30 പന്തില്‍ നിന്ന് 65 റണ്‍സായിരുന്നു താരം നേടിയത് ഇതോടെ 414 റണ്‍സുമായി ക്ലാസന്‍ ഐപിഎല്‍ ടോപ്പ സ്കോറര്‍മാരില്‍ രണ്ടാമനാണ് താരം.