New Delhi: Delhi Capitals' Lungi Ngidi loses balance after an unsuccessful catch attempt during the Indian Premier League (IPL) 2026 T20 cricket match between Delhi Capitals and Punjab Kings, in New Delhi, Saturday, April 25, 2026. (PTI Photo/Karma Bhutia)(PTI04_25_2026_000409B)

New Delhi: Delhi Capitals' Lungi Ngidi loses balance after an unsuccessful catch attempt during the Indian Premier League (IPL) 2026 T20 cricket match between Delhi Capitals and Punjab Kings, in New Delhi, Saturday, April 25, 2026. (PTI Photo/Karma Bhutia)(PTI04_25_2026_000409B)

പഞ്ചാബിനെതിരെയുള്ള മല്‍സരത്തില്‍ തലയ്ക്ക് പരുക്കേറ്റ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ലുങ്ഗി എന്‍ഗിഡി ആശുപത്രി വിട്ടു. അരുണ്‍ ജയറ്റ്ലി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഫീല്‍ഡിങിനിടെയാണ് എന്‍ഗിഡി തലയിടിച്ച് വീണത്. താരത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ഐപിഎല്‍ അധികൃതര്‍ അറിയിച്ചു. ബിഎല്‍കെ മാക്സ് സൂപ്പര്‍ സ്പെഷല്‍റ്റി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന എന്‍ഗിഡിയെ പുലര്‍ച്ചയോടെയാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സികളായ എഎന്‍ഐയും ഐഎഎന്‍എസും റിപ്പോര്‍ട്ട് ചെയ്യുന്നു. 

'ആശുപത്രി വിട്ട താരം ഡല്‍ഹിയുടെ ടീം ഹോട്ടലിലെത്തി. ശുഭസൂചനയാണുള്ളതെന്നും അതിവേഗത്തില്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്താന‍ കഴിയുമെന്ന്  പ്രതീക്ഷിക്കുന്നതായും ഡല്‍ഹി ക്യാപിറ്റല്‍സ് അധികൃതരെ ഉദ്ധരിച്ച് ഐഎഎന്‍എസ് വ്യക്തമാക്കുന്നു. ചെയര്‍മാനും ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ സഹ ഉടമയുമായ കിരണ്‍ കുമാര്‍ ഗ്രാന്‍ധി ആശുപത്രിയിലെത്തി എന്‍ഗിഡിയെ കണ്ടിരുന്നു.

പഞ്ചാബ് ഓപ്പണര്‍ പ്രിയാംശ് ആര്യ അടിച്ച പന്ത് പിടിക്കുന്നതിനായി ഓടിയ എന്‍ഗിഡി നിലതെറ്റി പിന്നോട്ട് തലയിടിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ താരം തലയുടെ പിന്നില്‍ പിടിക്കുന്നതും വേദന കൊണ്ട് ടര്‍ഫില്‍ നിന്നെഴുന്നേല്‍ക്കാനാവാതെ പുളയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഫിസിയോയും ഡോക്ടര്‍മാരും ഓടിയെത്തിയെങ്കിലും തലയ്ക്കേറ്റ പരുക്കായതിനാല്‍ അവിടെ കിടത്തി. പിന്നാലെ തലയും കഴുത്തും സുരക്ഷിതമാക്കിയ ശേഷം സ്ട്രെച്ചറില്‍ ആക്കി ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു. എന്‍ഗിഡിയെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് കളി പുനഃരാരംഭിച്ചത്.

ലെഗ്​ സ്പിന്നറായ വിപ്​രാജ് നിഗമാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി എത്തിയത്. ഡല്‍ഹി ഉയര്‍ത്തിയ 264 റണ്‍സ് വിജയലക്ഷ്യം  പഞ്ചാബ് 18.5 ഓവറില്‍ മറികടന്നു. ജയത്തോടെ ട്വന്‍റി 20 ചരിത്രത്തിലെയും ഐപിഎല്‍ ചരിത്രത്തിലെയും ഏറ്റവും വലിയ വിജയലക്ഷ്യം കീഴടക്കിയ ടീമെന്ന സ്വന്തം പേരിലുള്ള റെക്കോര്‍ഡ് പഞ്ചാബ് പുതുക്കി. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്കെതിരെ 262 റണ്‍സ് പഞ്ചാബ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹിക്കായി കെ.എല്‍.രാഹുലും (152*) നിതീഷ് റാണയും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

ENGLISH SUMMARY:

Delhi Capitals' pacer Lungi Ngidi has been discharged from BLK-Max Hospital following a scary head injury during the match against Punjab Kings. While his condition is stable, the South African star is under close observation at the team hotel. The incident occurred as Ngidi fell backward while attempting a catch, leading to a record-breaking chase by Punjab Kings. PBKS overhauled DC's massive target of 264 runs in just 18.5 overs, setting a new T20 world record for the highest successful run chase.