ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വലിയ തോല്‍വിയാണ് മുംബൈ ഇന്ത്യന്‍സ് ഏറ്റുവാങ്ങിയത്. 104 റണ്‍സിന് മുംബൈ ഓള്‍ഔട്ടായതോടെ 103 റണ്‍സിനായിരുന്നു ചെന്നൈയുടെ വിജയം. താരനിബിഡമായിട്ടും മുംബൈ തുടരെ തോല്‍ക്കുന്നതില്‍ ഹാര്‍ദിക്കിന്‍റെ ക്യാപ്റ്റന്‍സിയിലും വിമര്‍ശനമുണ്ട്.
ബാറ്റിങിലും ബൗളിങിലും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പരാജയമായിരുന്നു. രണ്ടോവര്‍ മാത്രം എറിഞ്ഞ ഹാര്‍ദിക്ക് 38 റണ്‍സാണ് വിട്ടുകൊടുത്തത്. മത്സരത്തിലെ രണ്ടാമത്തെ ഓവര്‍ എറിയാനെത്തിയ ഹാര്‍ദിക് നോ ബോളടക്കം 19 റണ്‍സ് വിട്ടുകൊടുത്തു. നാലാം ഓവറില്‍ ഒരു സിക്സും മൂന്നു ബൗണ്ടറിയും സഹിതം സഞ്ജു 19 റണ്‍സും അടിച്ചെടുത്തു. ഡെത്ത് ഓവര്‍ എറിയാതെ യുവതാരം കൃഷ് ഭഗതിന് പന്ത് കൈമാറാനുള്ള തീരുമാനം അടക്കം ഹാര്‍ദിക്കിന്‍റെ ക്യാപ്റ്റന്‍സിക്ക് വിമര്‍ശനമുണ്ട്.
തുടര്‍ച്ചയായ തോല്‍ക്കുമ്പോഴും ഹാര്‍ദിക്കിന്‍റെ പെരുമാറ്റത്തെ ചോദ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. മത്സര ശേഷം ഗ്യാലറിയിലിരിക്കുന്ന കാമുകി മഹിക ശർമയോട് ആംഗ്യത്തില്‍ സംസാരിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഉറങ്ങുമോ, വിളിക്കാം എന്നി തരത്തിലുള്ള ആംഗ്യങ്ങളാണ് ഹാര്‍ദിക് ഗ്യാലറിയിലുള്ള മഹികയോട് കാണിക്കുന്നത്.
ചിരിച്ചു കൊണ്ട് കൈവീശിയാണ് മഹിക ഇതിനോട് പ്രതികരിക്കുന്നത്. എന്താണ് സംസാരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ഹാര്‍ദിക്കിന് ട്രോളാണ് സോഷ്യല്‍ മീഡിയ നിറിയെ. ഹാർദിക്കിന്റെ മകനൊപ്പമാണ് മഹിക മത്സരം കാണാനെത്തിയത്. തൊട്ടടുത്ത് ജസ്പ്രീത് ബുമ്രയുടെ ഭാര്യ സഞ്ജന ഗണേശൻ, ദീപക് ചാഹറിന്റെ സഹോദരി മാലതി എന്നിവരെയും ചിത്രത്തില്‍ കാണാം.
മുംബൈ ടീം തോൽക്കുമ്പോഴും ഹാർദിക് പാണ്ഡ്യ കാമുകിക്കൊപ്പം തിരക്കിലാണെന്നാണ് എക്സിലെ ഒരു വിമര്‍ശനം. പാണ്ഡ്യ കളിക്കുന്നത് സിഎസ്കെയ്‌ക്കെതിരെയല്ല, ഞങ്ങളുടെ വികാരങ്ങൾ വെച്ചാണ് എന്നാണ് മറ്റൊരാള്‍ കുറിച്ചത്. ഇതുവരെ കളിച്ച ഏഴു മത്സരങ്ങളില്‍ അഞ്ചിലും മുംബൈ തോറ്റു.