255 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗവിന്റെ പോരാട്ടം അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ അവസാനിച്ചു. 37 പന്തില്‍ 93 റണ്‍സെടുത്ത പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ശ് ആര്യയാണ് മല്‍സരത്തിലെ താരം. 

ആദ്യ ആറുമല്‍സരങ്ങളില്‍ തോല്‍വിയറിയാത്ത ഐപിഎല്‍ ചരിത്രത്തിലെ ആദ്യ ടീമായി പഞ്ചാബ് കിങ്സ്. പ്രിയാന്‍ശ് ആര്യ– കൂപ്പര്‍ കോണെലീ സഖ്യം രണ്ടാം വിക്കറ്റില്‍ ചേര്‍ത്ത 182 റണ്‍സാണ് ആദ്യം ബാറ്റുചെയ്ത പഞ്ചാബിനെ സീസണിലെ ഉയര്‍ന്ന സ്കോറിലെത്തിച്ചത്. പ്രിയാന്‍ഷ് 93 റണ്‍സും കൂപ്പര്‍ 87 റണ്‍സുമെടുത്തു

മറുപടി ബാറ്റിങ്ങിൽ, പവർപ്ലേയിൽ 61 റൺസെടുത്ത് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും ലക്നൗ സൂപ്പർ ജയന്റ്സിന് ഒരവസരത്തിലും വിജയപ്രതീക്ഷ നല്‍കിയില്ല

പന്തിന്റെ വേഗം കൂട്ടിയും കുറച്ചുമെറിഞ്ഞ് വൈശാഖ് വിജയകുമാർ മിച്ചല്‍ മാർഷിന്റെയും ഋഷഭ് പന്തിന്റെയും മുന്നേറ്റങ്ങൾക്ക് തടയിട്ടു. ഇരുവരും പുറത്തായതോടെ എല്ലാം ചടങ്ങുമാത്രം. അഞ്ചാം വിക്കറ്റില്‍ മുകുള്‍ ചൗധരിയും – എയ്‍ഡന്‍ മാര്‍ക്രവും ചേര്‍ത്ത 60 റണ്‍സ് തോല്‍വിഭാരം കുറച്ചു.

 

Lucknow Super Giants Fall Short Despite Strong Start:

Priyansh Arya's stellar 93 runs powered Punjab Kings to a dominant victory over Lucknow Super Giants in IPL 2024. This win marked Punjab Kings as the first team in IPL history to remain undefeated in their first six matches.