**EDS: COMBO IMAGE** Mumbai: In this combo image, Punjab Kings' captain Shreyas Iyer attempts a catch of Mumbai Indians' captain Hardik Pandya and passes it to Punjab Kings' Xavier Bartlett, 15, during the Indian Premier League (IPL) 2026 T20 cricket match between Mumbai Indians and Punjab Kings, at Wankhede Stadium in Mumbai, Thursday, April 16, 2026. (PTI Photo/Kunal Patil)(PTI04_16_2026_000646B)

**EDS: COMBO IMAGE** Mumbai: In this combo image, Punjab Kings' captain Shreyas Iyer attempts a catch of Mumbai Indians' captain Hardik Pandya and passes it to Punjab Kings' Xavier Bartlett, 15, during the Indian Premier League (IPL) 2026 T20 cricket match between Mumbai Indians and Punjab Kings, at Wankhede Stadium in Mumbai, Thursday, April 16, 2026. (PTI Photo/Kunal Patil)(PTI04_16_2026_000646B)

ജീവന്‍ പോയാലും ടീമിനായി 100 ശതമാനം കൊടുക്കുന്ന ഡെഡിക്കേഷന്‍, അതാണ് ശ്രേയസ് അയ്യര്‍ എന്ന പഞ്ചാബ് ക്യാപ്റ്റന്‍. മുംബൈക്കെതിരെയുള്ള പോരാട്ടത്തില്‍ വാങ്കഡെയില്‍ ഇന്നലെ ആ കളി കണ്ടവരെല്ലാം അത് സമ്മതിക്കും. കളിയുടെ പതിനെട്ടാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കിയ ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ചത്. മാര്‍കോ യാന്‍സനെ നേരിട്ട ഹാര്‍ദിക് ലോങ് ഓണില്‍ കൂറ്റനടിക്കാണ് ശ്രമിച്ചത്. പിന്നെ കണ്ടത് ഫീല്‍ഡിങ് വിസ്മയം. ഇടത്തേക്ക് കുതിച്ചുയര്‍ന്ന ശ്രേയസ് അയ്യര്‍ പന്ത് കൈപ്പിടിയിലാക്കി. ബൗണ്ടറി ലൈന്‍ കടന്ന് പോകുമെന്ന് ഉറപ്പായതോടെ വായുവില്‍ ശരീരം വീണ്ടും ബാലന്‍സ് ചെയ്ത് പന്ത് സേവ്യര്‍ ബാര്‍ട്​ലറ്റിന് എറിഞ്ഞ് നല്‍കി. ഗാലറി സ്തംഭിച്ചു. രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും വിശ്വാസം വരാതെ പരസ്പരം നോക്കി. ബാലന്‍സ് നഷ്ടമായി ബൗണ്ടറി ലൈനപ്പുറം വീണ അയ്യര്‍ വാങ്കഡെയിലെ ആരാധകര്‍ക്ക് നേരെ നിന്ന് ആ നേട്ടം ആഘോഷിച്ചു. 

സീസണിലെ മികച്ച ക്യാച്ചെന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സ്വന്തം പേരിലാവില്ലെന്ന് ഉറപ്പുണ്ടായിട്ടും ടീമിനായി നിര്‍ണായകമായ ആ ക്യാച്ചെടുക്കാനുള്ള പരിശ്രമം അത് ശ്രേയസിനെ വ്യത്യസ്തനാക്കുന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ കുറിച്ചു. ഫീല്‍ഡിങിനിടെ പരുക്കേറ്റ് നീണ്ടകാലം വിശ്രമത്തിലായിരുന്ന ശ്രേയസ് കളിക്കളത്തിലേക്ക് മടങ്ങിവന്നിട്ടും അധികമായിട്ടില്ല. ഫീല്‍ഡിങില്‍ മാത്രമല്ല, പഞ്ചാബിനെ ബാറ്റിങിലും മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു ശ്രേയസ്.

 2025 ലെ ലേലത്തില്‍ 26.7 കോടി രൂപയ്ക്കാണ് ശ്രേയസ് പഞ്ചാബ് കിങ്സിലെത്തിയത്. തന്നില്‍ ഫ്രാഞ്ചൈസി അര്‍പ്പിച്ച വിശ്വാസം താരം കാത്തുവെന്നും കഴിഞ്ഞ വര്‍ഷം നേരിയ പിഴവിനാണ് കിരീടം പഞ്ചാബ് കൈവിട്ടതെന്നും ആരാധകര്‍ പറയുന്നു. കൊല്‍ക്കത്തെയ 2024 ലും 2020 ലും കിരീടനേട്ടത്തിലെത്തിച്ചതും ഡല്‍ഹി ആദ്യ ഐപിഎല്‍ ഫൈനല്‍ കളിച്ചതും ശ്രേയസിന്‍റെ നേട്ടമായിരുന്നു. ആ പരിചയസമ്പത്തുമായി എത്തിയ താരം കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനമാണ് പുറത്തെടുത്തതും. 175 സ്ട്രൈക്ക് റേറ്റില്‍ 604 റണ്‍സായിരുന്നു കഴിഞ്ഞ സീസണില്‍ ശ്രേയസ് അടിച്ചുകൂട്ടിയത്.  ഈ സീസണിലും മൂന്ന് ഫോം തുടരുകയാണ്. 

ക്യാപ്റ്റനെന്ന നിലയില്‍ സഹതാരങ്ങള്‍ക്ക് ശ്രേയസ് പകരുന്ന ഊര്‍ജം പകരം വയ്ക്കാനില്ലാത്തതാണെന്ന് നെഹല്‍ വദേരയും പറയുന്നു. 'സമ്മര്‍ദമേറ്റെടുക്കലാണ് എന്‍റെ ജോലി. നിങ്ങള്‍ നിങ്ങളുടെ ശൈലിയില്‍ ഫ്രീയായി കളിച്ചോളൂ, ഫലം എന്താകുമെന്ന് ചിന്തിക്കേണ്ട. അതിന്‍റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തോളാം' എന്ന ഉറപ്പാണ് ക്യാപ്റ്റനായ ശ്രേയസ് ടീം അംഗങ്ങള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം വിലയിരുത്തുന്നു.

ഹാര്‍ദികിന്‍റെ വിക്കറ്റ് നഷ്ടം മുംബൈയെ ഉലച്ചുവെന്നത് പിന്നീട് വ്യക്തമായിരുന്നു. തിരിച്ചടി നേരിട്ടെങ്കിലും ആറു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് മുംബൈ അടിച്ചുകൂട്ടി. ക്വിന്‍റണ്‍ ഡികോക്കും നമനുമാണ് മുംബൈയ്ക്കായി തകര്‍ത്തടിച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബ് 21 പന്ത് ബാക്കി നില്‍ക്കെ ജയം കണ്ടു. പുറത്താകാതെ പ്രഭ്സിമ്രന്‍  (39 പന്തില്‍ 80) സിങും ശ്രേയസിന്‍റെ 66 റണ്‍സും ചേര്‍ന്നപ്പോള്‍ പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമായി. ജയത്തോടെ പഞ്ചാബ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. 

ENGLISH SUMMARY:

Punjab Kings captain Shreyas Iyer stunned the Wankhede crowd with a breathtaking relay catch to dismiss MI's Hardik Pandya. In the 18th over, Iyer lunged to his left at long-on, caught the ball mid-air, and displayed incredible presence of mind to toss it to Xavier Bartlett before tumbling over the boundary. The spectacular effort left Rohit Sharma and Suryakumar Yadav in disbelief. Leading from the front, Iyer also scored a crucial 66 runs, partnering with Prabhsimran Singh (80*) to guide PBKS to a comfortable 5-wicket victory. With this win, Punjab Kings, who signed Iyer for a record ₹26.7 crore, have ascended to the top of the IPL 2026 points table.