Chennai Super Kings' captain Indian cricket player Ruturaj Gaikwad gestures during the 2026 Indian Premier League (IPL) T20 match between Chennai Super Kings and Delhi Capitals at the MA Chidambaram Stadium in Chennai on April 11, 2026. (Photo by R. Satish BABU / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിട്ടും ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്​ക്ക്​വാദിന് ബിസിസിഐയുടെ ശിക്ഷ. ഐപി​എല്‍ ചട്ടം ലംഘിച്ചെന്നാണ് കണ്ടെത്തല്‍. സീസണില്‍ ബിസിസിഐയുടെ നടപടി വരുന്ന മൂന്നാമത്തെ ബാറ്ററാണ് താരം. സ്​ലോ ഓവര്‍ റേറ്റിനാണ് ബിസിസിഐ ഋതുരാജിന് ശിക്ഷ വിധിച്ചത്. 12 ലക്ഷം രൂപയാണ് താരം പിഴയായി അടയ്ക്കേണ്ടി വരിക.

സീസണ്‍ ആരംഭിച്ചിട്ട് ഇതിനകം ശ്രേയസ് അയ്യര്‍ക്ക് രണ്ടുവട്ടമാണ് ബിസിസിഐ പിഴ വിധിച്ചത്. പഞ്ചാബ് കിങ്സിനെതിരായ മല്‍സരത്തില്‍ സ്​ലോ ഓവര്‍ വന്നതോടെയാണ് ആദ്യം ശിക്ഷ കിട്ടിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആവര്‍ത്തിച്ചതോടെ വീണ്ടും പിഴ ലഭിച്ചു. 24 ലക്ഷം രൂപയാണ് പിഴയിനത്തില്‍ മാത്രം ശ്രേയസ് അയ്യര്‍ക്ക് പോക്കറ്റില്‍ നിന്ന് നഷ്ടമാകുക. ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും സ്​ലോ ഓവര്‍ റേറ്റിന്‍റെ പേരില്‍ പിഴ കിട്ടിയിട്ടുണ്ട്.

ചെന്നൈക്കെതിരായ മല്‍സരത്തിനിടെ അംപയറോട് കയര്‍ത്തതിന് നിതീഷ് റാണയ്ക്ക് നേരെയും ബിസിസിഐ വടിയെടുത്തു. ട്രിസ്റ്റന്‍ സ്റ്റബ്സിന് ഗ്ലൗസ് മാറ്റാന്‍ അംപയര്‍ അനുവദിക്കാതിരുന്നതോടെയാണ് നിതീഷ് റാണ അംപയറിനോട് മോശമായി പെരുമാറിയത്. കളിയുടെ 19–ാം ഓവറിലായിരുന്നു ഇത്. തൊട്ടുപിന്നാലെ സ്റ്റബ്സ് പുറത്താകുകയും െചയ്തു. ഐപിഎല്‍ പെരുമാറ്റച്ചട്ട പ്രകാരം ലെവല്‍ 1 ല്‍ വരുന്ന തെറ്റാണ് നിതിന്‍ റാണ ചെയ്തതെന്നും മാച്ച് ഫീയുടെ 25 ശതമാനം പിഴയായി അടയ്ക്കേണ്ടി വരുമെന്നതിന് പുറമെ ഒരു ഡീമെറിറ്റ് പോയിന്റും ലഭിക്കും. കളിക്കിടെ മോശം പദപ്രയോഗം നടത്തിയെന്നതാണ് റാണയ്ക്കെതിരെയുള്ള കുറ്റം. കുറ്റം ഏറ്റ റാണ, മാച്ച് റഫറിയുടെ നടപടി അംഗീകരിക്കുകയും ചെയ്തു.

അഞ്ചുവട്ടം ഐപിഎല്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് സീസണിലെ ആദ്യ ജയമാണ് ഇന്നലെ ഡല്‍ഹിക്കെതിരെ നേടിയത്. ചെപ്പോക്കില്‍ തോല്‍വിയുടെ ഭാരം ഇറക്കി വച്ച് ചെന്നൈ ആശ്വസിച്ചപ്പോള്‍ അടുപ്പിച്ച് രണ്ടാമത്തെ കളിയാണ് ഡല്‍ഹി തോറ്റത്. നാലു മല്‍സരങ്ങളില്‍ നാലും ജയിച്ച രാജസ്ഥാന്‍ റോയല്‍സാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. എട്ടുപോയിന്‍റാണ് രാജസ്ഥാനുള്ളത്. പഞ്ചാബ് രണ്ടാമതും ആര്‍സിബി മൂന്നാമതുമാണ്. നാല് മല്‍സരങ്ങളില്‍ നിന്ന് ഒരു സമനിലമാത്രമുള്ള കൊല്‍ക്കത്തയാണ് പട്ടികയില്‍ ഒടുവില്‍. ഇതുവരെയുള്ള കണക്കുകളില്‍ ടോപ് 5 ബാറ്റര്‍മാരില്‍ വൈഭവ് സൂര്യവംശിയാണ് ഒന്നാമന്‍ (200 റണ്‍സ്), ക്ലാസന്‍, ജയ്സ്വാള്‍, ജുറേല്‍, സമീര്‍ റിസ്​വി എന്നിവരാണ് മറ്റുള്ളവര്‍. ഒന്‍പത് വിക്കറ്റുമായി രാജസ്ഥാന്‍ താരം രവി ബിഷ്ണോയാണ് ബോളിങില്‍ കേമന്‍. കംബോജ് (8), പ്രസിദ്ധ് കൃഷ്ണ (6), റാഷിദ് ഖാന്‍ (5), ലുങ്ഗി എന്‍ഗിഡി (5) എന്നിവരാണ് മറ്റുനാലുപേര്‍. 

ENGLISH SUMMARY:

Chennai Super Kings captain Ruturaj Gaikwad has been fined ₹12 lakh by the BCCI for maintaining a slow over rate during their match against Delhi. Despite securing their first win of the season, Gaikwad became the third captain to face such disciplinary action this year. The BCCI strictly enforces over-rate rules to ensure matches conclude within the designated television broadcast window. Similar fines have already been imposed on KKR captain Shreyas Iyer and GT leader Shubman Gill in earlier matches. Furthermore, KKR’s Nitish Rana was also penalized twenty-five percent of his match fee for an on-field spat with the umpire. These penalties highlight the league's commitment to maintaining professionalism and discipline among all participating teams and players.