ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അവസരം കിട്ടാത്തതില്‍ സ്പിന്‍ ബൗളര്‍ കുല്‍ദീപ് യാദവിന് നിരാശയില്ലെന്ന് ആദ്യകാല പരിശീലകന്‍ കപിൽ പാണ്ഡെ. അവസാന മല്‍സരത്തില്‍പ്പോലും കുല്‍ദീപിന് അവസരം നല്‍കാത്തില്‍, പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കുൽദീപിന്‍റെ പോരാട്ടവീര്യം അപാരമാണെന്നും എല്ലാ ഫോമാറ്റിലും അദ്ദേഹം തിളങ്ങുമെന്നും കപിൽ പാണ്ഡെ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കുല്‍ദീപ് യാദവ് ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഒരുകളിയിലും അവസരം ലഭിക്കാതിരുന്നതോടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് കീഴിലെ അദ്ദേഹത്തിന്‍റെ സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. മൂന്നാം ഏകദിനത്തിലും നാല് സ്പെഷ്യലിസ്റ്റ് പേസ് ബൗളർമാരെയാണ് ഉൾപ്പെടുത്തിയത്. തോല്‍വിയായിരുന്നു ഫലം.
പരമ്പരയിലുടനീളം കാഴ്ചക്കാരനായിരിക്കേണ്ടിവന്നിട്ടും ഇടങ്കൈ ചൈനാമാൻ സ്പിന്നര്‍ നിരാശനല്ലെന്ന് അദ്ദേഹത്തിന്‍റെ ബാല്യകാല പരിശീലകനായ കപിൽ പാണ്ഡെ . 31-കാരനായ കുൽദീപിന്‍റെ പോരാട്ടവീര്യം അദ്ദേഹത്തെ വീണ്ടും ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2024 ജൂലൈയില്‍ ഗംഭീർ പരിശീലകസ്ഥാനമേറ്റെടുത്തതിന് ശേഷം ഇന്ത്യ 104 രാജ്യാന്തര മത്സരങ്ങൾ കളിച്ചു, എല്ലാ ഫോർമാറ്റുകളിലുമായി കുൽദീപ് കളിച്ചത് വെറും 38 മത്സരങ്ങളില്‍. ഏകദിനത്തിൽ 194 വിക്കറ്റുകളും നേടിയിട്ടുണ്ടെങ്കിലും പ്ലേയിങ് ഇലവനിൽ ആരെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുന്നത് ക്യാപ്റ്റനും പരിശീലകനുമാണ്. അതിൽ നമുക്ക് ഒന്നും ചെയ്യാനാവില്ലെന്ന് കപില്‍ പാണ്ഡെ.
അരങ്ങേറ്റത്തിന് ശേഷം ഒമ്പതര വർഷത്തിനിടെ കുൽദീപ് കളിച്ചത് വെറും 18 ടെസ്റ്റുകള്‍ മാത്രം. 2024-ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയുടെ വിജയങ്ങളിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ടായിരുന്നു. പ്രധാന പരമ്പരകള്‍ക്കുശേഷം കുൽദീപ് കാന്‍പുരിലെ അക്കാദമില്‍ വന്ന് പരിശീലനം നടത്താറുണ്ടെന്നും പാണ്ഡെ പറഞ്ഞ