delhi-capitals-beats-mumbai-indians-ipl

ഐ.പി.എല്ലിലെ ആദ്യ ഹോം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ആറ് വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. മിന്നും ഫോം തുടർന്ന സമീർ റിസ്‌വിയുടെ അർധസെഞ്ചുറിയാണ് ‍ഡൽഹിയുടെ ജയത്തിന് വഴിയൊരുക്കിയത്. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്കായി റിസ്‌വി 51 പന്തിൽ 90 റൺസുമായി മുംബൈ ബൗളിങ്ങിനെ തകർത്തു. മൂന്നാം വിക്കറ്റിൽ റിസ്‌വി - പതും നിസ്സങ്ക സഖ്യം ചേർത്ത 66 റൺസ് കൂട്ടുകെട്ടാണ് ഡൽഹിക്ക് ജയമൊരുക്കിയത്.

ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ടീമിനെ നയിച്ച സൂര്യകുമാർ യാദവ് അർധസെഞ്ചുറി നേടിയെങ്കിലും മുംബൈയെ ഡൽഹി ബൗളർമാർ 162 റൺസിൽ നിയന്ത്രിച്ചു. രോഹിത് ശർമ 35 റൺസെടുത്തു. ഡൽഹിക്കായി ക്യാപ്റ്റൻ അക്ഷർ പട്ടേൽ നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി മികച്ച ബൗളിങ് പ്രകടനം നടത്തി.