വാങ്കഡെയില്‍ റണ്‍മഴ പെയ്ത മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 6 വിക്കറ്റിന് തകര്‍ത്ത് മുംൈബ ഇന്ത്യന്‍സ്. 221 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ മുംൈബ മറികടന്നു. രോഹിത് ശര്‍മ 23 പന്തില്‍ അര്‍ധസെഞ്ചുറി നേടി. 78 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. റിക്കല്‍റ്റന്‍ 84 റണ്‍സെടുത്തു. മുംൈബയ്ക്കായി ഷാര്‍ദുല്‍ ഠാക്കൂര്‍ മൂന്നുവിക്കറ്റ് വീഴ്ത്തി. 4 ഓവറില്‍ 35 റണ്‍സ് വഴങ്ങിയ ജസ്പ്രീത് ബുമ്രയ്ക്ക് വിക്കറ്റൊന്നും നേടാനായില്ല
മറുപടി ബാറ്റിങ്ങിൽ, ഓപ്പണർമാരായ രോഹിത്തും റിക്കൽറ്റനും ചേർന്ന് മിന്നും തുടക്കമാണ് മുംബൈയ്ക്കു നൽകിയത്. ആദ്യ ഓവർ മുതൽ ഇരുവരും കൊൽക്കത്ത ബോളർമാരെ പ്രഹരിക്കാൻ തുടങ്ങിയതോടെ മുംബൈ സ്കോർ കുതിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 80ൽ എത്തി. പവർപ്ലേയിൽ തന്നെ രോഹിത് അർധസെഞ്ചറി പൂർത്തിയാക്കുകയും ചെയ്തു. ഐപിഎൽ കരിയറിലെ അമ്പതാം അർധസെഞ്ചറിയാണ് രോഹിത് തികച്ചത്. അതും വെറും 23 പന്തിൽ. രോഹിത്തിന്റെ വേഗമേറിയ ഐപിഎൽ ഫിഫ്റ്റിയാണിത്. 2015 ഐപിഎൽ ഫൈനലിൽ ചെന്നൈയ്ക്കെതിരെ 25 പന്തിൽ നേടിയതായിരുന്നു ഇതിനു മുൻപുള്ള വേഗമേറിയ അർധസെഞ്ചറി.
രോഹിത്തും റിക്കൽറ്റനും മത്സരിച്ച് സിക്സർ പായിച്ചതോടെ ഒൻപതാം ഓവറിൽ മുംബൈ സ്കോർ 100 കടന്നു. 12–ാം ഓവറിൽ രോഹിത്തിനെ വീഴ്ത്തി വൈഭവ് അറോറയാണ് കൂട്ടുകെട്ട് പൊളിച്ചത്. . അപ്പോഴേയ്ക്കും സ്കോർ 148ൽ എത്തിയിരുന്നു. ഐപിഎലിൽ മുംബൈയുടെ ഏറ്റവും വലിയ നാലാമത്തെ കൂട്ടുകെട്ടാണിത്. ആറു സിക്സും ആറു ഫോറുമാണ് രോഹിത്തിന്റെ ബാറ്റിൽനിന്നു പിറന്നത്. പിന്നാലെയെത്തിയത് ‘ഇംപാക്ട്’ പ്ലെയറായ സൂര്യകുമാർ യാദവ്. നേരിട്ട ആദ്യ പന്തിൽ തന്നെ ഫോറടിച്ചാണ് സൂര്യ തുടങ്ങിയത്. നന്നായി തുടങ്ങിയെങ്കിലും നീണ്ട ഇന്നിങ്സ് കളിക്കാൻ ‘ഇന്ത്യൻ ക്യാപ്റ്റന്’ ആയില്ല. 8 പന്തിൽ 16 റൺസെടുത്ത സൂര്യയെ കാർത്തിക് ത്യാഗി 15–ാം ഓവറിൽ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ റിക്കൽറ്റനെ ബ്ലെസിങ് മുസറാബിനിയും വീഴ്ത്തി.