Ahmedabad: Royal Challengers Bengaluru s captain Rajat Patidar and Punjab Kings  captain Shreyas Iyer arrive for the toss before the Indian Premier League (IPL) 2025 T20 final cricket match between Royal Challengers Bengaluru and Punjab Kings, at the Narendra Modi Stadium, in Ahmedabad, Tuesday, June 3, 2025. (PTI Photo/Arun Sharma) (PTI06_03_2025_000240B)

ഐപിഎല്‍ ഫൈനലില്‍ ടോസ് നേടിയ പഞ്ചാബ് കിങ്സ് , റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ബാറ്റിങിനയച്ചു.  അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മല്‍സരം.  പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ക്ക് ഇത് തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ ഫൈനലാണ്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്താണ് കൊല്‍ക്കത്ത കിരീടം നേടിയത്. 

36 തവണയാണ് പഞ്ചാബും ബെംഗളൂരുവും ഇതിന് മുന്‍പ് ഏറ്റുമുട്ടിയിട്ടുള്ളത്. ജയത്തില്‍ ഒപ്പത്തിനൊപ്പം. ഈ സീസണില്‍ മൂന്ന് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ടു തവണയും ജയം ആര്‍സിബിക്കൊപ്പമായിരുന്നു. കന്നിക്കിരീടം തേടിയാണ് ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടുന്നത്. 

സണ്‍റൈസേഴ്സിനെതിരെ  58*(27) ഗുജറാത്തിനെതിരെ 97 *(42), മുംബൈ ഇന്ത്യന്‍സിനെതിരെ 87*(41) എന്നിങ്ങനെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ മികച്ച ബാറ്റിങ് റെക്കോര്‍ഡാണ് പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കുള്ളത്.  സീസണില്‍ പഞ്ചാബ് കിങ്സിനായി 603 റണ്‍സും താരം നേടിയിട്ടുണ്ട്.  രണ്ടാം ക്വാളിഫയറില്‍ 41 പന്തില്‍ 87 റണ്‍സെടുത്ത ശ്രേയസിന്‍റെ പ്രകടനമാണ് പഞ്ചാബിനെ ഫൈനലിലെത്തിച്ചതും. 

ENGLISH SUMMARY:

In the IPL 2025 final at Narendra Modi Stadium, Ahmedabad, Punjab Kings won the toss and chose to bowl against Royal Challengers Bangalore. Both teams seek their maiden IPL title. It's Shreyas Iyer's second consecutive final as captain.