Mumbai Indians' players celebrate after the dismissal of Gujarat Titans' Sai Sudharsan during the Indian Premier League (IPL) Twenty20 Eliminator cricket match between Gujarat Titans and Mumbai Indians at the Maharaja Yadavindra Singh International Cricket Stadium on the outskirts of Chandigarh on May 30, 2025. (Photo by Shammi MEHRA / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

  • രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്സിനെ നേരിടും
  • മുംബൈ 20 ഓവറില്‍ 228/5 റണ്‍സ്, ഗുജറാത്ത് 208/6
  • രോഹിത് ശര്‍മയ്ക്ക് അര്‍ധ സെഞ്ചറി

എലിമിനേറ്റര്‍ പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി മുംബൈ. 20 റണ്‍സിനാണ്  മുംബൈയുടെ ജയം. രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ്  കിങ്സിനെ നേരിടും. സീസണിലെ ആദ്യ 5 മത്സരങ്ങള്‍ തോറ്റിട്ടും അവസാന ലാപ്പില്‍ പ്ലേ ഓഫിലെത്തിയ മുംബൈ അതേ പോരാട്ടവീര്യം ഗുജറാത്തിനെതിരെയും പുറത്തെടുത്തു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ നേടിയത് 228 റണ്‍സ്.  രോഹിത് ശര്‍മ 50 പന്തില്‍ 81 റണ്‍സ്. റയാന്‍ റിക്കില്‍റ്റന് പകരമെത്തിയ ജോണി ബെയര്‍സ്റ്റോ 22 പന്തില്‍ 47.അവസാന ഓവറുകളില്‍ തിലക് വര്‍മയുടെയും (11 പന്തില്‍ 25) ക്യാപ്റ്റന്‍ ഹര്‍ദിക് ഹാർദിക് പാണ്ഡ്യയുടെയും (9 പന്തില്‍ 22) കൂറ്റനടികള്‍ സ്കോര്‍ 200 കടത്തി. 

കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റെടുത്ത ഗുജറാത്തിന് തുടക്കത്തില്‍ തന്നെ പിഴച്ചു. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പുറത്ത്. 80 റണ്‍സെടുത്ത സായ് സുദര്‍ശനും 48 റണ്‍സെടുത്ത വാഷിംഗ്‍ടണ്‍ സുന്ദറും പൊരുതി നോക്കി. എന്നാല്‍ ഇരുവരും പുറത്തായതോടെ  ഗുജറാത്ത് കീഴടങ്ങി.  നാലോവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുടെ ബോളിങാണ് നിര്‍ണായകമായത്. ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ പഞ്ചാബ് കിങ്സിനെ നേരിടും. 

ENGLISH SUMMARY:

Mumbai Indians secured a 20-run victory over Gujarat Titans in the IPL Eliminator, setting up a clash with Punjab Kings in the second Qualifier. Rohit Sharma (81), Jonny Bairstow (47), Tilak Varma (25), and Hardik Pandya (22) powered MI to 228 runs.