New Delhi: Kolkata Knight Riders' batter Venkatesh Iyer walks off the field after his dismissal during the Indian Premier League (IPL) 2025 cricket match between Delhi Capitals and Kolkata Knight Riders, at the Arun Jaitley Stadium, in New Delhi, Tuesday, April 29, 2025. (PTI Photo/Kamal Kishore)(PTI04_29_2025_000363B)
വമ്പന്‍ തുകയ്ക്ക് ഫ്രാഞ്ചൈസികള്‍ വാങ്ങിക്കൂട്ടിയവര്‍ക്കെല്ലാം ഐപിഎല്‍ ഈ സീസണ്‍ ദൗര്‍ഭാഗ്യത്തിന്‍റേതാണ്. 27 കോടിക്ക് ലക്നൗവിലെത്തിയ പന്തിന് പിന്നാലെ 23.75 കോടിക്ക് കൊല്‍ക്കത്ത വാങ്ങിയ വൈസ് ക്യാപ്റ്റന്‍ വെങ്കിടേഷ് അയ്യരും വിമര്‍ശനശരമേറ്റുവാങ്ങുകയാണ്. ഇതുവരെ കളിച്ച 10 മല്‍സരങ്ങളില്‍ നിന്ന് വെറും 142 റണ്‍സാണ് ഈ സീസണില്‍ വെങ്കിടേഷ് അയ്യരുടെ സമ്പാദ്യം. ഡല്‍ഹിക്കെതിരെ ഇന്നലെ നടന്ന കളിയിലാവട്ടെ കേവലം ഏഴു റണ്‍സിന് പുറത്താവുകയും ചെയ്തു. ആര്‍സിബിക്കും മുംബൈയ്ക്കുമെതിരെ മൂന്ന് വീതം റണ്‍സും പഞ്ചാബിനെതിരെ ഏഴ് റണ്‍സുമാണ് അയ്യര്‍ നേരത്തെ നേടിയത്.
Cricket - Indian Premier League - IPL - Delhi Capitals v Kolkata Knight Riders - Arun Jaitley Stadium, New Delhi, India - April 29, 2025 Kolkata Knight Riders' Venkatesh Iyer in action REUTERS/Mihir Singh
'പന്ത് ഏത് ദിശയിലാണ് വരുന്നതെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത, ക്രീസിലിറങ്ങുമ്പോഴേ വിക്കറ്റ് തെറിക്കുമെന്നുറപ്പുള്ള താരമാണ് വെങ്കിടേഷ്' എന്നും 'കൊല്‍ക്കത്തയെ നാണംകെടുത്തുകയാണ്, സേവനത്തിന് നന്ദി എത്രയും വേഗം ഈ വഞ്ചകനെ പുറത്താക്കണ'മെന്നും സമൂഹമാധ്യമങ്ങളില്‍ മുറവിളി ഉയര്‍ന്നു. നിരാശാജനകമാണ് വെങ്കിടേഷ് അയ്യരുടെ പ്രകടനമെന്നും ഇതൊന്നുമല്ല പ്രതീക്ഷിച്ചതെന്നും പലരും കുറിച്ചു. 'ഈ ഐപിഎല്ലിലെ ഏറ്റവും വലിയ പിഴവു'കളിലൊന്നാണ് വെങ്കിടേഷെന്നും ചിലര്‍ കുറിച്ചു.
മെഗാലേലത്തില്‍ അയ്യര്‍ക്കായി കോടികള്‍ എറിഞ്ഞതോടെയാണ് ഫില്‍ സോള്‍ട്ടിനെയും മിച്ചല്‍ സ്റ്റാര്‍കിനെയും പോലെയുള്ളവരെ കൊല്‍ക്കത്തയ്ക്ക് കൈവിടേണ്ടി വന്നത്. ടീമിലെ പൊന്നുവിലയുള്ള താരമായിട്ടും പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയാത്തത് കടുത്ത സമ്മര്‍ദമാണ് വെങ്കിടേഷിന് നല്‍കുന്നതും. വെങ്കിടേഷിനെ ക്യാപ്റ്റനാക്കാന്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നുവെങ്കിലും അജിന്‍ക്യ രഹാനയെ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. ഇതേക്കുറിച്ച് പിന്നീട് ചോദ്യം ഉയര്‍ന്നതോടെ ക്യാപ്റ്റന്‍സി വെറുമൊരു ടാഗാണെന്നും എല്ലാവര്‍ക്കും ടീമിനായി കളിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും കഴിയുമെന്ന ആത്മവിശ്വാസം നല്‍കുന്നതാണ് യഥാര്‍ഥ നായകഗുണമെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. ഉത്തരവാദിത്തം ഏല്‍പ്പിച്ചാല്‍ താനതിന് തയ്യാറായിരുന്നുവെന്നും സന്തോഷത്തോടെ ഏറ്റെടുത്തേനെ എന്നും അയ്യര്‍ വിശദീകരിച്ചിരുന്നു.
മോഹവില നല്‍കി ടീം എത്തിച്ചിട്ടും ഫോമിലേക്ക് ഉയരാന്‍ കഴിയാത്തതിനെ കുറിച്ച് ചോദ്യമുയര്‍ന്നതോടെ ' ടീമിലെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമാണെന്നത് കൊണ്ട് എല്ലാ കളിയിലും നന്നായി സ്കോര്‍ ചെയ്യണമെന്നില്ല. ടീമിനായി എങ്ങനെ കളിക്കുന്നു, എന്ത് പ്രതിഫലനം ഉണ്ടാക്കുന്നു എന്നതിലാണ് കാര്യമെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ വെങ്കിടേഷ് അയ്യരുടെ പ്രതികരണം.തനിക്കൊരു സമ്മര്‍ദവുമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.