Image: Screengrab jiohotstar

Image: Screengrab jiohotstar

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മല്‍സരത്തിന് പിന്നാലെ റിങ്കു സിങിന്‍റെ മുഖത്തടിച്ച് ഡല്‍ഹി താരം കുല്‍ദീപ് യാദവ്. രണ്ടുതവണയാണ് കുല്‍ദീപ്, റിങ്കുവിന്‍റെ മുഖത്ത് തല്ലിയത്. ആദ്യ അടി കിട്ടിയപ്പോഴേ അമ്പരപ്പോടെ നോക്കുന്ന റിങ്കുവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഹോം ഗ്രൗണ്ടില്‍ 14 റണ്‍സിന്‍റെ തോല്‍വിയേറ്റു വാങ്ങിയ ഡല്‍ഹിക്ക് കുല്‍ദീപിന്‍റെ അടി പൊല്ലാപ്പായിരിക്കുകയാണ്.  കളി കഴിഞ്ഞ് കളിക്കാര്‍ പരസ്പരം കൈ കൊടുത്ത് പിരിയുന്നതിനിടെയാണ് റിങ്കു സിങിനടുത്തേക്കെത്തിയ കുല്‍ദീപ് കവിളത്തടിച്ചത്. രണ്ടാമതും അടിച്ചതോടെ റിങ്കു സിങ് കുല്‍ദീപിനോട് മറുപടി പറയുന്നതും വിഡിയോയില്‍ കാണാം. എന്തിനാണ് കുല്‍ദീപ് തല്ലിയതെന്നും റിങ്കു എന്താണ് പറഞ്ഞതെന്നുമുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. 

Kolkata Knight Riders' Ramandeep Singh, second right, and Delhi Capitals' Kuldeep Yadav shares a light moment after the Indian Premier League cricket match between Delhi Capitals and Kolkata Knight Riders at Arun Jaitley Stadium in New Delhi, India, Tuesday, April 29, 2025. (AP Photo)

Kolkata Knight Riders' Ramandeep Singh, second right, and Delhi Capitals' Kuldeep Yadav shares a light moment after the Indian Premier League cricket match between Delhi Capitals and Kolkata Knight Riders at Arun Jaitley Stadium in New Delhi, India, Tuesday, April 29, 2025. (AP Photo)

എന്തിന്‍റെ പേരിലായാലും കുല്‍ദീപിന്‍റെ പെരുമാറ്റം ഒട്ടും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും  ബിസിസിഐ നടപടി സ്വീകരിക്കണമെന്നും തുടര്‍ന്നുള്ള കളിയില്‍ നിന്ന് കുല്‍ദീപിനെ വിലക്കണം എന്നുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വ്യാപക ആവശ്യമുയര്‍ന്നു. കളിക്കളത്തിലെ അടിയെ കുറിച്ച് പിന്നീട് കമന്‍റേര്‍മാരും മിണ്ടാതിരുന്നതും ആളുകളുടെ രോഷമേറ്റി. 

തല്ലിയതിനെ കുറിച്ച് കുല്‍ദീപോ, തല്ലുകിട്ടിയതിനെ കുറിച്ച് റിങ്കു സിങ്കോ അവരുടെ ഫ്രാഞ്ചൈസികളോ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിര്‍ണായക മല്‍സരത്തില്‍ ഡല്‍ഹിക്കായി 25 പന്തുകളില്‍ നിന്ന് 36 റണ്‍സ് റിങ്കു നേടി. പതിനെട്ടാം ഓവറില്‍ വിപ്​രാജാണ് റിങ്കുവിന്‍റെ വിക്കറ്റെടുത്തത്.

ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായി  പരാജയപ്പെടുന്നതിന്‍റെ ക്ഷീണത്തിലാണ് ഡല്‍ഹി. പ്ലേഓഫിലെത്തണമെങ്കില്‍ രണ്ട് മല്‍സരങ്ങളില്‍ കൂടി ജയിക്കേണ്ടതുണ്ട്. തുടര്‍ച്ചയായ രണ്ട് തോല്‍വികളേറ്റു വാങ്ങിയ ഡല്‍ഹി നിലവില്‍ പോയിന്‍റുപട്ടികയില്‍ നാലാമതാണ്. 10 മല്‍സരങ്ങളില്‍ നിന്നായി 9 പോയിന്‍റാണ് കൊല്‍ക്കത്തയ്ക്കുള്ളത്. പോയിന്‍റ് പട്ടികയില്‍ ഏഴാമതും.

ENGLISH SUMMARY:

Delhi's Kuldeep Yadav slapped Kolkata Knight Riders' Rinku Singh twice after their match, leaving Rinku shocked. The incident went viral, with fans demanding BCCI action and a ban on Kuldeep for his unacceptable behavior.