ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണവുമായി രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ് ഹോക് കമ്മിറ്റി കൺവീനറും ബിജെപി എംഎല്‍എയുമായ ജയ്ദീപ് ബിഹാനി രംഗത്ത്. ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ 2 റണ്‍സിന് തോറ്റ കളിയിലാണ് ഒത്തുകളി ആരോപണം ഉയരുന്നത്.  തോൽവിക്കു പിന്നാലെ നടത്തിയ ഒരു ചാനൽ ചർച്ചയിലാണ് ജയ്ദീപ് ബിഹാനി ഗുരുതര ആരോപണം ഉന്നയിച്ചത്.  

‘‘വിജയിക്കേണ്ടിയിരുന്ന കളിയില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടത് എങ്ങനെയാണ്?. രാജസ്ഥാനിലെ യുവതാരങ്ങൾക്ക് ഇതൊക്കെ എന്തു സന്ദേശമാണു നൽകുന്നത്.’’– ബിജെപി എംഎൽഎ ഒരു  ചാനൽ ചർച്ചയിൽ ആരോപിച്ചു. വിവാദ മത്സരത്തില്‍, ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ 178 റൺസെടുക്കാനേ സാധിച്ചുള്ളൂ. എട്ടു മത്സരങ്ങളിൽ ആറും തോറ്റ രാജസ്ഥാൻ എട്ടാം സ്ഥാനത്താണിപ്പോള്‍.

രാജസ്ഥാനിലെ ക്രിക്കറ്റിന്‍റെ വളര്‍ച്ച ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ തന്നെയാണ് ബിജെപി എംഎല്‍എ ബിഹാനിയുടെ നേതൃത്വത്തിൽ അഡ് ഹോക് കമ്മിറ്റിയെ നിയമിച്ചത്. എന്നാൽ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ഈ അഡ് ഹോക് കമ്മിറ്റിക്കോ, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനോ യാതൊരു നിയന്ത്രണങ്ങളുമില്ല. ഇരുവിഭാഗവും തമ്മിലെ അഭിപ്രായ വ്യത്യാസത്തിന്‍റെ തുടർച്ചയാണ് ഈ ആരോപണമെന്നാണ് വിലയിരുത്തൽ. 

അർധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളാണ് മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന്റെ ടോപ് സ്കോറർ. 52 പന്തുകൾ നേരിട്ട ജയ്സ്വാൾ 74 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ‍ റിയാൻ പരാഗ് (26 പന്തിൽ‍ 39), വൈഭവ് സൂര്യവംശി (20 പന്തിൽ 34) എന്നിവരാണു രാജസ്ഥാന്റെ മറ്റു പ്രധാന റൺവേട്ടക്കാർ.

മറുപടി ബാറ്റിങ്ങിൽ‍ യശസ്വി ജയ്സ്വാളിനൊപ്പം 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ ഓപ്പണറാക്കിയ രാജസ്ഥാൻ തന്ത്രം ക്ലിക്കായി. ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 85 റണ്‍സായിരുന്നു. എന്നാല്‍ കളി അവസാന ഓവറില്‍ രാജസ്ഥാന്‍ കൈവിടുകയായിരുന്നു. 

അവസാന ഓവറില്‍ ഒൻപത് റൺസ് മാത്രം മതിയായിരുന്നു രാജസ്ഥാന് വിജയിക്കാന്‍. എന്നാല്‍ ധ്രുവ് ജുറേലും ഷിമ്രോൺ ഹെറ്റ്മിയറും വീണ്ടും നിരാശപ്പെടുത്തിയതോടെ രാജസ്ഥാന് വീണ്ടും തോല്‍വി വഴങ്ങേണ്ടി വരുകയായിരുന്നു.

ENGLISH SUMMARY:

IPL 2025: BJP MLA accuses Rajasthan Royals of ‘match-fixing’