New Delhi: RR's Sanju Samson receives assistance from physio during the Indian Premier League 2025 cricket match between Rajasthan Royals (RR) and Delhi Capitals (DC), at Arun Jaitley Stadium in New Delhi, Wednesday, April 16, 2025. (PTI Photo/Arun Sharma) (PTI04_16_2025_000534A) *** Local Caption ***
ഡല്‍ഹിക്കെതിരായ മല്‍സരത്തിനിടെയേറ്റ പരുക്ക് സഞ്ജുവിനും രാജസ്ഥാന് റോയല്‍സിനും തലവേദനയാകുമെന്ന ആശങ്കയിലാണ് ആരാധകര്‍. ഡല്‍ഹി ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് ആറാം ഓവറിലാണ് സഞ്ജുവിനെ നഷ്ടമായത്. വിപ്രാജിന്റെ ബോളിങിനിടെ വാരിയെല്ലുകള്‍ക്ക് കഠിനമായ വേദന അനുഭവപ്പെട്ട താരം റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.
New Delhi: RR's Sanju Samson plays a shot during the Indian Premier League 2025 cricket match between Rajasthan Royals (RR) and Delhi Capitals (DC), at Arun Jaitley Stadium in New Delhi, Wednesday, April 16, 2025. (PTI Photo/Arun Sharma) (PTI04_16_2025_000530B) *** Local Caption ***
സംഭവത്തില്‍ സഞ്ജു തന്നെ വിശദീകരണവുമായി രംഗത്തെത്തി. ' പരുക്കിപ്പോള് ഭേദമാണ്. അത് സംഭവിച്ചപ്പോള്‍ ഉടനടി ബാറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇപ്പോള്‍ സുഖമായിരിക്കുന്നു. അടുത്ത ദിവസം കൂടി നോക്കിയ ശേഷം തീരുമാനങ്ങള്‍ എടുക്കാം'- എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. രണ്ടാമതും ബാറ്റ് ചെയ്യാന്‍ അവസരമുണ്ടായിട്ടും വേദനയെ തുടര്‍ന്ന് സഞ്ജു ഇറങ്ങിയിരുന്നില്ല.
ഡല്‍ഹിക്കെതിരെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ടുവെങ്കിലും ടീമിന്റെ പ്രകടനം പ്രശംസനീയമാണെന്ന് സഞ്ജു കൂട്ടിച്ചേര്‍ത്തു. 'നന്നായി ബോള്‍ ചെയ്യാന്‍ കഴിഞ്ഞു. ഫീല്‍ഡര്‍മാരും ഒപ്പം തിളങ്ങി. ഗ്രൗണ്ടിലെ ഊര്‍ജം അദ്ഭുതകരമായിരുന്നുവെന്നും സഞ്ജു ടീമംഗങ്ങളെ പ്രശംസിച്ചു. ഡല്‍ഹി ഉയര്‍ത്തിയ സ്കോര്‍ പിന്തുടര്ന്ന് കീഴടക്കാമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക് മല്‍സരം പിടിച്ചെടുത്തുവെന്നും സഞ്ജു പറഞ്ഞു. 20–ാം ഓവറില്‍ സ്റ്റാര്‍ക് വിജയം സ്വന്തമാക്കി. എല്ലാ ക്രെഡിറ്റും സ്റ്റാര്‍ക്കിന് അവകാശപ്പെട്ടതാണെന്നും രാജസ്ഥാന് ക്യാപ്റ്റന്‍ തുറന്നു പറഞ്ഞു.
Rajasthan Royals' captain Sanju Samson, right, reacts in pain after failing to play a shot during the Indian Premier League cricket match between Delhi Capitals and Rajasthan Royals at Arun Jaitley Stadium in New Delhi, India, Wednesday, April 16, 2025. (AP Photo/Manish Swarup)
സൂപ്പര്‍ ഓവറില്‍ സന്ദീപ് ശര്‍മയെ ഇറക്കിയതില്‍ പിഴവില്ലെന്നും കുറച്ച് വര്‍ഷങ്ങളായി ഏറ്റവും ബുദ്ധിമുട്ടേറിയ ഓവറുകളെല്ലാം രാജസ്ഥാനായി എറിഞ്ഞിട്ടുള്ളത് സന്ദീപാണെന്നും സഞ്ജു വിശദീകരിച്ചു. ജോഫ്ര ആര്‍ച്ചറെ പോലെ ഒരു ബോളര്‍ കൈവശമുണ്ടായിട്ടും സന്ദീപിനെ ഇറക്കിയത് വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ജയ്പുരില്‍ നാളെ വൈകുന്നേരം ഏഴരയ്ക്ക് ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മല്‍സരം.