will-argentina-retire-messi-number-10-jersey-fifa-rules
  • ലയണൽ മെസി പടിയിറങ്ങുമ്പോൾ അർജന്റീനയുടെ ഐതിഹാസിക 10-ാം നമ്പർ ജഴ്സി റിട്ടയർ ചെയ്യുമോ? മറഡോണയുടെ കാലത്തെ ഫിഫ തീരുമാനവും നിലവിലെ നിയമതടസ്സങ്ങളും അറിയാം.

നാളെ കളിഞ്ഞാല്‍ അര്‍ജന്‍റീനയുടെ നീലക്കുപ്പായത്തില്‍ ലയണല്‍ മെസി ഇല്ല. അര്‍ജന്‍റീനയുടെ ഏറ്റവും മഹാനായ ഫുട്ബോള്‍ താരം വിടവാങ്ങുമ്പോള്‍ അദ്ദേഹത്തെ എങ്ങനെയൊക്കെ ആദരിച്ചാലും മതിവരാത്ത അവസ്ഥയിലാണ് അര്‍ജന്‍റീനക്കാര്‍. കളി തുടങ്ങിയപ്പോഴും ലോകമെങ്ങും ആരാധകര്‍ ഉണ്ടായപ്പോഴുമൊന്നും അര്‍ജന്‍റീനയില്‍ മെസിക്ക് അത്രയൊന്നും ആരാധകരുണ്ടായിരുന്നില്ല.

will-argentina-retire-messi-number-10-jersey-fifa-rules01

വിമര്‍ശകര്‍ ഏറെയുണ്ടായിരുന്നുതാനും. ഡീഗോ മറഡോണയായിരുന്നു അവര്‍ക്ക് എക്കാലത്തെയും മഹാനായ ഫുട്ബോളര്‍. അര്‍ജന്‍റീനയില്‍ ഒരു ക്ലബിനും കളിക്കാത്ത, ജീവിതത്തില്‍ ഏറിയപങ്കും അര്‍ജന്‍റീനയ്ക്ക് പുറത്ത് താമസിച്ച, ഫുട്ബോളിനപ്പുറം ഒരുകാര്യത്തിലും പരസ്യമായി അഭിപ്രായം പറയാത്ത, ഒരിക്കലും രാഷ്ട്രീയം പറയാത്ത മെസിയെ സമ്പൂര്‍ണമായി ഏറ്റെടുക്കാന്‍ അവര്‍ക്ക് മടിയായിരുന്നു. ആ ലോകകപ്പ് വിജയം വരെ!

ഇന്ന് അര്‍ജന്‍റീനയില്‍ മെസിയെ വിമര്‍ശിക്കുന്നവരോ എതിര്‍ക്കുന്നവരോ തീരെയില്ലെന്നുതന്നെ പറയാം. മെസി ഇപ്പോള്‍ അവരുടെയും മിശിഹയാണ്. മറഡോണയ്ക്ക് മുകളില്‍ വളര്‍ന്ന മഹാപ്രതിഭയാണ്. ലോകത്തിനുമുന്നില്‍ അര്‍ജന്‍റീനയുടെ പ്രതീകമാണ്. അങ്ങനെ ഒരാള്‍ പടിയിറങ്ങുമ്പോള്‍ അയാള്‍ അര്‍ഹിക്കുന്നത് അതിനൊത്ത ആദരം തന്നെയാകണം.

അങ്ങനെയാണ് മെസ്സിയുടെ പത്താംനമ്പര്‍ ജഴ്സി കൂടി റിട്ടയര്‍ ചെയ്യിക്കണം, മെസിക്കുശേഷം ഇനിയൊരിക്കലും മറ്റൊരു താരം ആ ജഴ്സി അണിയരുത് എന്ന ആവശ്യം ചര്‍ച്ചയായി മാറിയത്. പക്ഷേ അത് സാധിക്കുമോ?

സാധിക്കില്ല! കാരണം ഫിഫ ചട്ടം അതനുവദിക്കുന്നില്ല എന്നതുതന്നെ. 2002ല്‍ സാക്ഷാല്‍ ഡീഗോ മറഡോണ വിരമിച്ചപ്പോഴും അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ ഇത്തരമൊരു നീക്കം നടത്തി. ഫിഫയ്ക്ക് അപേക്ഷയും നല്‍കി. എന്നാല്‍ ഫിഫ അനുവദിച്ചില്ല.

will-argentina-retire-messi-number-10-jersey-fifa-rules06

രാജ്യാന്തര മല്‍സരങ്ങളില്‍ ദേശീയ ടീമംഗങ്ങളുടെ ജഴ്സി നമ്പറുകള്‍ തുടര്‍ച്ചയായിത്തന്നെ വരണമെന്നാണ് ഫിഫ ചട്ടം. 2026 ലോകകപ്പില്‍ 1 മുതല്‍ 26 വരെയായിരുന്നു ഓരോ ടീമിലെയും കളിക്കാരുടെ ജഴ്സി നമ്പര്‍. ഈ തുടര്‍ച്ചയില്‍ ഇടര്‍ച്ച പാടില്ലെന്ന ചട്ടത്തില്‍ ഒരു ഇളവിനും ഫിഫ തയാറല്ല. 

മറഡോണയുടെ കാര്യത്തില്‍ ഫിഫയുടെ തീരുമാനം വന്നപ്പോള്‍ പലരും പറഞ്ഞത് ഫിഫ ചെയ്തത് നല്ലകാര്യമാണ്, മറഡോണയോളം പോന്ന മഹാനായ ഫുട്ബോളര്‍ ഇനിയൊരിക്കലും ഉണ്ടാവില്ല, പത്താംനമ്പറില്‍ മറഡോണയെ അല്ലാതെ മറ്റാരെയും ഓര്‍ക്കുക പോലുമില്ല എന്നെല്ലാം അവര്‍ ആശ്വസിച്ചു.

പക്ഷേ മറഡോണയുടെ സുവര്‍ണകാലമായിരുന്ന 1986ല്‍ നിന്ന് നാലുപതിറ്റാണ്ടിനിപ്പുറം അദ്ദേഹത്തെ പ്രതിഭ കൊണ്ടും പ്രശസ്തി കൊണ്ടും കടത്തിവെട്ടിയ മറ്റൊരാള്‍ ഉദിച്ച് പ്രസരിച്ച് വിടപറയാനൊരുങ്ങുന്നു. ഇനിയൊരു മെസി ഉണ്ടാകുമോ എന്ന് ആരാധകര്‍ ഇപ്പോഴുയര്‍ത്തുന്ന ചോദ്യത്തിന് ഉത്തരവും ഇതുതന്നെ. വരും, മെസിയുടെ പിന്‍ഗാമി. ഒരുപക്ഷേ പത്താംനമ്പറില്‍ത്തന്നെ. അവനായി കാത്തിരിക്കാം.

Will Argentina Retire Lionel Messi's Iconic No. 10 Jersey? FIFA Rules Explained:

As Lionel Messi approaches the twilight of his international career, Argentine fans and the football federation wish to permanently retire his legendary number 10 jersey in his honor. However, strict FIFA tournament regulations prohibit national teams from retiring jersey numbers, requiring a continuous numbering sequence from 1 through the squad's total roster size. A similar attempt by the Argentine Football Association to retire the number 10 following Diego Maradona's departure in 2002 was previously denied by world football's governing body. While fans wonder if another icon can ever match Messi's legacy, history suggests that the revered number 10 shirt will eventually find its next worthy successor.