ബ്രസീലിയന്‍ ഫുട്ബോളിന്‍റെ പഴയ പടക്കുതിരകളും ഇന്ത്യയുടെ ഇതിഹാസ താരങ്ങളും ഏറ്റുമുട്ടുന്ന ‘റിട്ടേണ്‍ ഓഫ് ദ് ടൈറ്റന്‍സ്’ പരമ്പര നടക്കാനിരിക്കെ കൊച്ചിയിലെത്തി ബ്രസീലിയന്‍ ടീമിലെ ആദ്യ പന്ത്രണ്ടംഗ സംഘം. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ നെടുമ്പാശേരി ലാന്‍ഡ് ചെയ്തു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് 07:30ന് നടക്കുന്ന മല്‍സരത്തിന്‍റെ ഭാഗമായാണ് ടീം എത്തിയത്. റിവാള്‍ഡോ അടക്കമുള്ള താരങ്ങളും എത്തിയേക്കും.
2002ല്‍ ലോകകപ്പില്‍ ബ്രസീലിനെ ജേതാക്കളാക്കിയ ടീമിന്‍റെ നെടുംതൂണുകളായിരുന്നു റൊണാള്‍ഡിഞ്ഞോയും റിവാള്‍ഡോയും. കളിക്കുന്ന സംഘത്തിലില്ലെങ്കിലും ഇരുവരുടെയും വരവ് ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റിവാള്‍ഡോയുടെ കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നത് ആശങ്കയുണ്ടാവുന്നുമുണ്ട്.
ഡിയാഗോ ഗില്‍, ജൂനിയര്‍. കമാന്‍ഡുകായിയ, ഗോമസ്, എ്ഡമില്‍സണ്‍, ഗുസ്താവോ, നെറി, സൂസ, എലിവെല്‍റ്റന്‍, പൗലോ സെര്‍ജിയോ, ജിയോവാനി, വിയോള, റിക്കാര്‍ദഡോ ഒലിവേര എന്നിവരാണ് കൊച്ചിയിലെത്തിയ ആദ്യസംഘം ബ്രസീലിയന്‍ താരങ്ങള്‍. ബ്രസീലിന്‍ ടീമിനെ നേരിടുന്ന ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍ ടീമില്‍ ഐ.എം. വിജയന്‍, ബൈചുങ് ബൂട്ടിയ, സി.കെ.വിനീത്, ജോ പോള്‍ അഞ്ചേരി തുടങ്ങിയവരാണ് ബൂട്ടണിയുക. ഗാമന്‍ വേള്‍ഡ് സ്പോര്‍ട്സ് എന്‍റര്‍ടെയിന്‍മെന്റ്, എ ടു സെഡ് ലോജിസ്റ്റിക്സ് ഇന്ത്യ, എ സാബാ ഡോസ് ഇനിഷിയേറ്റീവ് എന്നിവ ചേര്‍ന്നാണ് മല്‍സരം സംഘടിപ്പിക്കുന്നത്.
മുന്‍ ബ്രസീലിയന്‍ താരങ്ങളുടെ രാജ്യാന്തര മല്‍സരത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ നാല് നഗരങ്ങളിലാണ് മല്‍സരം സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വച്ച് നടന്ന മല്‍സരത്തില്‍ 2–1ന് ബ്രസീല്‍ ജയിച്ചിരുന്നു. രണ്ടാം വേദിയാണ് കൊച്ചി. മുംബൈ, ഹൈദരാബാദ് നഗരങ്ങളിലും മല്‍സരങ്ങള്‍ നടക്കും.