mbappe

TOPICS COVERED

നൈക്കിയുമായുള്ള ദീർഘകാല പങ്കാളിത്തം അവസാനിപ്പിച്ച് ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബാപ്പെ സ്വിസ് സ്പോർട്സ് വെയർ ബ്രാൻഡായ 'ഓൺ'ലേക്ക്. ടെന്നീസ് ഇതിഹാസം റോജർ ഫെഡററിന് നിക്ഷേപമുള്ള ബ്രാൻഡാണ് 'ഓൺ'.

എംബാപ്പെയെ സ്വന്തമാക്കുന്നതോടെ ഫുട്ബോൾ രംഗത്തേക്കുള്ള ഔദ്യോഗിക പ്രവേശനത്തിന് ഒരുങ്ങുകയാണ് 'ഓൺ'. കരാറിന്റെ സാമ്പത്തിക വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും പണത്തിന് പുറമെ ഓഹരി പങ്കാളിത്തവും കരാറിന്റെ ഭാഗമാണെന്ന് കമ്പനി വ്യക്തമാക്കി.

Read more: പുറക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ 10 രൂപയ്ക്ക് ചായയും ലഘുഭക്ഷണവും ...

റണ്ണിംഗിലും ടെന്നിസിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന 'ഓൺ' ഫുട്ബോളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എംബാപ്പെയുമായുള്ള പങ്കാളിത്തം. 2027ൽ ആദ്യ ഫുട്ബോൾ ബൂട്ടുകൾ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

എംബാപ്പെയ്ക്ക് ഒമ്പത് വയസ്സ് മാത്രമുള്ളപ്പോഴാണ് 2006ൽ നൈക്കിയുമായി കരാറിലെത്തിയത്. ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട പങ്കാളിത്തത്തിന് ശേഷമാണ് താരം പുതിയ ബ്രാൻഡിലേക്ക് മാറുന്നത്.

അടുത്തിടെ ലോകകപ്പ് ജേതാവായ സ്പാനിഷ് യുവതാരം ലാമിൻ യമാലിനെ അഡിഡാസിന് സ്വന്തമാക്കിയതിന് പിന്നാലെയാണ് എംബാപ്പെയും നൈക്കിയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് പുതിയ സ്പോർട്സ് വെയർ ബ്രാൻഡുമായി കൈകോർക്കുന്നത്.

mbappe-nike-on-deal:

Kylian Mbappé has ended his long-standing partnership with Nike, moving to the Swiss sportswear brand 'On,' which has investments from tennis legend Roger Federer. This move marks 'On's' official entry into the football arena, with the company stating that equity participation is part of the deal beyond financial terms.