mbappe

TOPICS COVERED

ഫുട്ബോളിലെ ഓസ്കര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബലോന്‍ ദ് ഓർ പുരസ്കാരം സ്വന്തമാക്കാൻ ഈ വർഷം തനിക്ക് മികച്ച അവസരമുണ്ടെന്ന് കിലിയൻ എംബപ്പെ. ലോകകപ്പില്‍ ഉള്‍പ്പടെ മികച്ച പ്രകടനം കാഴ്ചവച്ചത് ഉള്‍പ്പടെ പുരസ്കാരത്തിന് പരിഗണിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം.

ലോകത്തിലെ  മികച്ച താരമായി സ്വയം കാണുന്നു. പക്ഷേ ഓരോരുത്തർക്കും അവരുടേതായ അഭിപ്രായമുണ്ട്. അതേക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യേണ്ടതില്ല. പക്ഷേ വോട്ട് ചെയ്യുന്നത് മാധ്യമപ്രവർത്തകരാണെന്നും എംബപ്പെ ബ്രിട്ടീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. 

ലോകകപ്പിൽ 10 ഗോളുകളുമായി ഗോൾഡൻ ബൂട്ട് നേടിയ എംബപ്പെ, ലോകപ്പിലെ ആകെ ഗോൾനേട്ടം 22 ആയി ഉയർത്തി റെക്കോർഡും സ്ഥാപിച്ചു. എന്നാൽ ഫ്രാൻസ് നാലാം സ്ഥാനത്തായിപ്പോയി. 

റയല്‍ മഡ്രിന് വേണ്ടി  കഴിഞ്ഞ സീസണിൽ  44 മത്സരങ്ങളിൽ 42 ഗോളുകൾ നേടിയെങ്കിലും റിയൽ  ഒരു പ്രധാന കിരീടവും നേടാനായില്ല. എന്നാല്‍ തുടർച്ചയായി എട്ട് ലീഗ് ഗോൾഡൻ ബൂട്ടുകൾ, രണ്ടുവീതം ലോകകപ്പ് , ചാംപ്യന്‍സ് ലീഗ് ഗോൾഡൻ ബൂട്ടുകൾ എന്നിവ എംബപ്പെയുടെ പേരിലുണ്ട്. റിയൽ മഡ്രിഡ് ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണെന്നും ഇവിടെ കളിക്കുമ്പോള്‍ ആളുകൾ നിങ്ങളെ ബലന്‍ ദ് ഓറുമായി ബന്ധപ്പെടുത്തുമെന്നും എംബപ്പെ. 

ഏറ്റവും പ്രധാനപ്പെട്ട മത്സരത്തിൽ താന്‍ മികവുകാട്ടി. അതേസമയം മൂന്ന്  പ്രമുഖതാരങ്ങള്‍ എംബപ്പെയ്ക്ക് മുന്നിലുണ്ട്.  ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നാണ് പുരസ്കാരത്തിനുള്ള സാധ്യതയില്‍ മുന്നില്‍. കഴിഞ്ഞ സീസണിൽ ബയണ്‍ മ്യൂണിക്കിനായി 51 മത്സരങ്ങളിൽ 61 ഗോളുകൾ നേടിയ കെയ്ന്‍ ലോകകപ്പിൽ ആറ് ഗോളുകളും നേടി.  ബര്‍സലോനയ്ക്കൊപ്പം ലാ ലിഗയും സ്പെയിനിനൊപ്പം ലോകകപ്പും നേടിയ ലമിൻ യമാൽ രണ്ടാം ഫേവറിറ്റാണ്. അദ്ദേഹത്തിന്റെ സഹകളിക്കാരനും മുൻ മാഞ്ചസ്റ്റർ സിറ്റി താരവുമായ റോഡ്രിയാണ് മൂന്നാം സ്ഥാനത്ത്. 

ENGLISH SUMMARY:

Kylian Mbappé believes he has a strong chance of winning the Ballon d'Or this year, citing his impressive performances in the World Cup. He views himself as the world's best player but acknowledges that others have different opinions, noting that journalists are the ones who vote.