വന്‍മാറ്റങ്ങളുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് തുടക്കം. ആദ്യമല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ആർസനൽ സ്ഥാനക്കയറ്റം ലഭിച്ചെത്തിയ കോവൻട്രി സിറ്റിയെ നേരിടും. ലണ്ടനില്‍ ആര്‍സനിലിന്‍റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 12.30 നാണ് മല്‍സരം.
കിരീടനേട്ടം ഒരു യാത്രയുടെ അവസാനമായിരുന്നു ആര്‍സനലിന് ; അത് നിലനിർത്താനുള്ള ശ്രമം മറ്റൊരു യാത്രയുടെ തുടക്കമാണ്. ഒന്നാമതെത്തുന്നതിനേക്കാൾ പ്രയാസമേറിയ യാത്ര ലീഗിലെ പല ടീമുകളിലും വൻ അഴിച്ചുപണികളാണ് ഇത്തവണ നടന്നത്. ഒൻപത് പുതിയ മാനേജർമാർ, മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രി, ലിവർപൂളിന്‍റെ മുഹമ്മദ് സലാ തുടങ്ങിയ പ്രമുഖ താരങ്ങളുടെ വിടവാങ്ങൽ, ഇംഗ്ലണ്ടിലെ വൻകിട ക്ലബ്ബുകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം ഒൻപതു മാസം നീളുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കും. വീണ്ടും തുടങ്ങാൻ ഞാൻ തയാറാണെന്ന് പരിശീലകൻ മിക്കൽ അർട്ടേറ്റ. ലീഗില്‍ മികവുകാട്ടുന്ന മധ്യനിര താരങ്ങളിൽ ഒരാളായ ന്യൂകാസിൽ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഗിമറൈസിനെ ആർസനൽ ടീമിലെത്തിച്ചത് നേട്ടമാകുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ. ശനിയാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഹള്‍ സിറ്റിയെയും ക്രിസ്റ്റല്‍ പാലസ് എവര്‍ട്ടന്‍ സിറ്റിയെയും നേരിടും ഹള്‍ സിറ്റിക്കും ഇത് ഒന്നാം ഡിവിഷനിലേയ്ക്കുള്ള തിരിച്ചുവരവാണ്. പ്രീമിയർ ലീഗിലെ വൻമാറ്റം ഞായറാഴ്ചയാണ് വ്യക്തമാകുക.
പെപ് ഗ്വാർഡിയോള യുഗത്തിനു ശേഷമുള്ള പുതിയ കാലഘട്ടത്തിന് മാഞ്ചസ്റ്റർ സിറ്റി സ്വന്തം തട്ടകത്തിൽ ബേൺമത്തിനെതിരെ തുടക്കമിടും. എൻസോ മറെസ്കയാണ് പുതിയ പരിശീലകൻ.റോഡ്രി, ബെർണാഡോ സിൽവ, ജോൺ സ്റ്റോൺസ് എന്നിവരുടെ വിടവാങ്ങിലിന് ശേഷമുള്ള ആദ്യമല്‍സരം കൂടിയാണിത് . മറ്റൊരുമല്‍സരത്തില്‍ മുഹമ്മദ് സലായ്ക്ക് ശേഷമുള്ള കാലത്തിന് ലിവർപൂൾ തുടക്കമിടും. സാബി അലോൺസോയെ പരിശീലകനായ ചെല്‍സിയുടെ ആദ്യമല്‍സരവും അടുത്തദിവസം കാണാം. ആസ്റ്റൺ വില്ലയിൽ നിന്ന് റെക്കോര്‍ഡ് തുകയായ 117 ദശലക്ഷം പൗണ്ടിന് ടീമിലെത്തിച്ച ഇംഗ്ലണ്ട് മധ്യനിര താരം മോർഗൻ റോജേഴ്സിന്‍റെ കളികാണാന്‍ കാത്തിരിക്കുകയാണ് ചെല്‍സി ആരാധകര്‍.