ബെൽജിയം വിങ്ങർ ഡിയേഗോ മൊറയ്‌ര എസി മിലാനിൽ. ഫ്രഞ്ച് ക്ലബ് സ്ട്രാസ്ബർഗിൽനിന്ന് അഞ്ചുകോടി യൂറോ അതായത് 558 കോടിരൂപയ്ക്കാണ് കൈമാറ്റം.
ബെൽജിയത്തിന്‍റെ ലോകകപ്പ് ടീമില്‍ അംഗമായിരുന്ന മൊറയ്‌ര, പ്രീക്വാർട്ടറിൽ സെനഗലിനെതിരെ 3–2ന് പിന്നിൽനിന്ന് തിരിച്ചടിച്ച മത്സരത്തിൽ പകരക്കാരനായി കളത്തിലിറങ്ങിയിരുന്നു. 22 വയസ്സുകാരനായ മൊറയ്‌ര അഞ്ചു വർഷത്തെ കരാറിലാണ് ഒപ്പുവച്ചതെന്ന് എസി മിലാൻ അറിയിച്ചു.
ബെൽജിയത്തിനും പോർച്ചുഗലിനും വേണ്ടി യൂത്ത് തലത്തിൽ കളിച്ചിട്ടുള്ള താരം, 2025 മേയിൽ ഫിഫയുടെ അംഗീകാരത്തോടെയാണ് സീനിയർ തലത്തിൽ ബെൽജിയത്തിനായി കളിക്കാനിറങ്ങിയത്. മൊറയ്‌ര കൂടി ക്ലബ് വിട്ടതോടെ ഈ ആഴ്ചയിലെ സ്ട്രാസ്ബർഗിന്‍റെ താരവിൽപന ഏകദേശം 10 കോടി . ചെൽസിയുടെ ഹോൾഡിങ് കമ്പനിയായ ബ്ലൂകോയുടെ ഉടമസ്ഥതയിലുള്ള സ്ട്രാസ്ബർഗിന്, നിയമം ലംഘിച്ച് കൂടുതൽ പണം ചെലവഴിച്ചതിന് കഴിഞ്ഞ ജൂണിൽ യുവേഫ 1.3 കോടി യൂറോ പിഴ ചുമത്തിയിരുന്നു. ഇറ്റാലിയൻ ലീഗായ സെരി എയിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത എസി മിലാൻ, ഈ സീസണിൽ പുതിയ പരിശീലകൻ റൂബൻ അമോറിമിനു കീഴിൽ രണ്ടാം നിര ടൂർണമെന്‍റായ യൂറോപ്പ ലീഗിലാണ് കളിക്കുക.