zionsuzukigoalkeeper

ജാപ്പനീസ് ഗോള്‍കീപ്പര്‍ സയോൺ സുസുക്കി ആസ്റ്റന്‍ വില്ലയിലേയ്ക്ക്. അര്‍ജന്‍റീന ഗോള്‍കീപ്പര്‍ എമിലിയാനൊ മാര്‍ട്ടീനസിന്‍റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്താണ് വില്ലയുടെ പുതിയ ഗോള്‍കീപ്പറെ ടീമിലെത്തിക്കുന്നത്. 

ഇറ്റാലിയൻ ക്ലബ് പാർമയിൽനിന്നാണ് സുസുക്കി വില്ലയിലേക്ക് എത്തുന്നത്. താരത്തിന്‍റെ മെഡിക്കൽ പരിശോധനകൾ പൂര്‍ത്തിയായി. 23കാരനായ സയോൺ സുസുക്കി അഞ്ചുവർഷത്തെ കരാറിലാണ് പ്രീമിയര്‍ ലീഗിലേയ്ക്ക് വരുന്നത്. നിലവിലെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ യുവന്റസിലേക്കുള്ള കൈമാറ്റം പരാജയപ്പെട്ടെങ്കിലും ജപ്പാൻ താരത്തിനു വേണ്ടിയുള്ള നീക്കങ്ങൾ വില്ല വേഗത്തിലാക്കുകയായിരുന്നു. പിഎസ്ജിയിലേയ്ക്കുള്ള സുസുക്കിയുടെ കൂടൂമാറ്റം പരാജയപ്പെട്ടതിനു പിന്നാലെയാണ് ആസ്റ്റൻ വില്ല രംഗത്തെത്തിയത്. 

ഘാനക്കാരന്‍  പിതാവിന്‍റെയും ജപ്പാൻകാരിയായ മാതാവിന്‍റെയും മകനായി  ന്യൂയോര്‍ക്കില്‍ ജനിച്ച സുസുക്കി കുട്ടിക്കാലത്തുതന്നെ ജപ്പാനിലേക്ക് താമസം മാറി. ജാപ്പനീസ് ലീഗില്‍ നിന്ന് 2023ലാണ് ബെല്‍ജിയം ക്ലബിലേക്ക് എത്തുന്നത്. പിന്നാലെ  സുസുക്കിക്കായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്തെത്തിയെങ്കിലും ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പു ലഭിക്കാത്തതിനാല്‍ കരാറിലെത്തിയില്ല. തീരുമാനം സുസുക്കിയുടെ കരിയർ വളർച്ചയിൽ നിർണായകമായി. 2026 ലോകകപ്പിൽ ജപ്പാന്റെ വല കാത്തതും സുസുക്കിയായിരുന്നു. 

ENGLISH SUMMARY:

Aston Villa has signed Japanese goalkeeper Sayan Suzuki from Italian club Parma, addressing uncertainties surrounding Emiliano Martinez's future. The 23-year-old has completed his medical and signed a five-year deal, marking a significant move to the Premier League.