uefa

യൂറോപ്യന്‍ ഫുട്ബോളിലെ അതികായന്മാര്‍  കിരീടപ്പോരിനിറങ്ങുന്നു. യുവേഫ ചാംപ്യന്‍ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. നേപ്പാളിലെ പ്രളയബാധിതർക്ക് ഐക്യദാർഢ്യവുമായി മത്സരങ്ങള്‍ക്ക് മുന്‍പ് ഒരുമിനിറ്റ് മൗനം ആചരിക്കും.

ലോകകപ്പില്‍ മിന്നിയ യുവതാരങ്ങള്‍ ഉള്‍പ്പടെ ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു. യുവേഫാ ചാംപ്യന്‍സ് ലീഗിന് ബെല്‍ജിയത്തില്‍ ബ്രൂഷില്‍ തുടക്കം. രാത്രി പത്തരയ്ക്ക് ക്ലബ് ബ്രൂഷും ആസ്റ്റന്‍ വില്ലയുമായാണ് ആദ്യമത്സരം. തുടര്‍ന്ന് രാത്രി പന്ത്രണ്ടരയ്ക്ക് പോര്‍ട്ടോ മാഞ്ചസ്റ്റര്‍ സിറ്റിയെയും റയല്‍ മഡ്രിഡ് ഇന്‍റര്‍മിലാനെയും നേരിടും. 36 ടീമുകളാണ് ആദ്യഘത്തില്‍ മാറ്റുരയ്ക്കുക. 

തുടര്‍ച്ചയായ മൂന്നാം കിരീടമാണ് റയലിന്‍റെ ലക്ഷ്യം. ഈ ആഴ്ച ചാംപ്യന്‍സ് ലീഗിലെ എല്ലാ മത്സരങ്ങൾക്കും മുന്‍പ് നേപ്പാളില്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച്  ഒരുമിനിറ്റ് മൗനം ആചരിക്കും.നിങ്ങൾ ഒറ്റയ്ക്കല്ല, നേപ്പാൾ  എന്ന സന്ദേശവുമായി ബാനര്‍ ഉയര്‍ത്തുമെന്നും   യുവേഫ എക്സിൽ കുറിച്ചു. യൂറോപ്യൻ ഫുട്ബോള്‍ കുടുംബം മുഴുവൻ  നേപ്പാളിലെ ജനങ്ങൾക്കൊപ്പമാണെന്ന്  യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫറിൻ പറഞ്ഞു. ചാംപ്യന്‍സ് ലീഗില്‍ നാളെ ബാര്‍സലോനയും ഫെയ്‌നോർഡും ഏറ്റുമുട്ടും. സെപ്റ്റംബർ 10ന് ആൻഫീൽഡിൽ ലിവർപൂളും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലാണ് മത്സരം.

ENGLISH SUMMARY:

UEFA Champions League is kicking off today with top European football giants competing for the title. The tournament will also observe a minute of silence to show solidarity with flood victims in Nepal before matches.