ലയണല്‍ മെസിയുടെ പിതാവ് ഹോര്‍ഹെ മെസിക്ക് റൊസാരിയോയില്‍ അന്ത്യയാത്ര. സംസ്കാരച്ചടങ്ങുകൾ പൂർണമായും സ്വകാര്യമായാണ് നടത്തിയത്. ആദ്യമായി പന്തുതട്ടിയതുമുതല്‍  ഇതിഹാസമായി വളരും വരെ തണലായി കൂടെനിന്ന പിതാവ് ഹോർഹെ മെസ്സിക്ക് വിട നൽകി ലയണല്‍ മെസി.‌

  ഞായറാഴ്ച റൊസാരിയോയിലായിരുന്നു ഹോര്‍ഹെ മെസിയുടെ സംസ്കാര ചടങ്ങുകൾ. അടുത്തബന്ധുക്കള്‍ മാത്രമാണ് സംസ്കാരചടങ്ങില്‍ പങ്കെടുത്തത്. ദീർഘകാലമായി അസുഖബാധിതനായിരുന്ന ഹോർഹെ മെസ്സി  റൊസാരിയോയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച്ചയാണ് അന്തരിച്ചത്.  അർജന്‍റീനയിലെ റൊസാരിയോയിൽ സ്റ്റീൽ ഫാക്ടറിയിൽ ജീവനക്കാരനായിരുന്നു ഹോര്‍ഹെ.  ബാര്‍സയിലെത്തിയതോടെ സ്പെയിനിലെ ജീവിതം വളരെപ്പെട്ടെന്നു മടുത്ത് ബാക്കി കുടുംബാംഗങ്ങൾ അർജന്‍റീനയിലേക്ക് മടങ്ങിയതോടെ,  ഒറ്റമുറി ഫ്ലാറ്റിൽ പതിമൂന്നുകാരൻ മെസ്സിയും ഹോർഹെയും മാത്രമായിരുന്നു.

 മെസ്സിയുടെ ഏജന്‍റാകാൻ താൽപര്യം അറിയിച്ചു പലരും സമീപിച്ചെങ്കിലും ആ ജോലി സ്വയം ഏറ്റെടുക്കാനായിരുന്നു ഹോർഹെയുടെ തീരുമാനം. പിന്നാലെ മെസ്സിയുടെ മാനേജർ പദവിയും ഏറ്റെടുത്ത ഹോർഹെയാണ് കഴിഞ്ഞ 20 വർഷമായി മെസ്സിയുടെ കരിയർ പ്ലാൻ ചെയ്യ്തത്. 

ENGLISH SUMMARY:

Lionel Messi's father, Jorge Messi, has passed away and his funeral was held privately in Rosario. The legendary footballer bid farewell to his father, who was a constant support from his early days to his rise as a football icon. Jorge Messi, who had been ill for a long time, passed away on Friday while undergoing treatment at a Rosario hospital.