പ്രതിസന്ധിയിലായ ഫിഫ മേധാവി ജിയാനി ഇന്‍ഫന്റിനോയ്ക്ക് പിന്തുണയുമായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍. ഒരുപതിറ്റാണ്ടാനിടെയുള്ള ഫിഫയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് അര്‍ജന്റീന കത്തയച്ചു.
ഒരുവശത്ത് വിമര്‍ശനങ്ങള്‍ കടുക്കുന്നതിനിടെ ഫിഫ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ശ്രമിക്കുന്ന ജിയാനി ഇന്‍ഫന്റിനോയ്ക്ക് പിന്തുണയറിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍. വ്യക്തവും സുസ്ഥിരവും സുതാര്യവുമായ ഭരണ മാതൃകയാണ് ഫിഫയുടേതെന്ന് അര്‍ജന്റീന കത്തില്‍ പ്രശംസിക്കുന്നു.
അടുത്തിടെ സമാപിച്ച ലോകകപ്പിന്റെ സഹ ആതിഥേയരായ മെക്സിക്കൻ ഫുട്ബോൾ ഫെഡറേഷൻ സ്വന്തം റീജ്യനൽ കോൺഫെഡറേഷനായ കോൺകകാഫിന്റെ നിലപാടിൽ നിന്ന് വ്യത്യസ്തമായി ഇൻഫാന്റിനോയെ പിന്തുണച്ചു. നേരത്തെ ഇൻഫന്റിനോയുടെ പ്രസിഡന്റ് പദവിക്കെതിരെ സമഗ്രമായ വിചാരണ വേണമെന്ന് കോൺകകാഫ് ആവശ്യപ്പെട്ടിരുന്നു. വടക്ക്, മധ്യ അമേരിക്ക, കരീബിയൻ എന്നിവിടങ്ങളിലെ ഫുട്ബോൾ ഭരണസമിതിയായ കോൺകകാഫ്, യുവേഫയ്ക്കൊപ്പം ഫിഫയുടെ പ്രധാന വിമർശകരിൽ ഒന്നാണ്.