ലോകകപ്പ് യോഗ്യത നേടാന്‍ ദക്ഷിണ കൊറിയ ലോകകപ്പ് റഫറിക്ക് സെക്സ് സര്‍വീസ് വാഗ്ദാനം ചെയ്തെന്ന് റിപ്പോര്‍ട്ട്. ഗവണ്‍മെന്‍റ് ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ലോകകപ്പ് അടക്കം അന്താരാഷ്ട്ര മല്‍സരങ്ങള്‍, ഒളിംപിക് ക്വാളിഫൈയറുകള്‍ എന്നിവയ്ക്ക് വന്ന റഫറികള്‍ക്കെല്ലാം തന്നെ കൊറിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ സെക്സ് സര്‍വീസ് വാഗ്ദാനം ചെയ്തിരുന്നെന്ന് റിപ്പോര്‍ട്ടിലുണ്ട്.
അടുത്ത കാലത്തല്ല, മറിച്ച് മാര്‍ച്ച് 2011ലും 2012ലുമാണ് സംഭവമുണ്ടായത്. എന്നാല്‍ ഇപ്പോഴാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 2016ലെ സമഗ്രമായ ഓഡിറ്റ് റിപ്പോര്‍ട്ട് സ്വകാര്യ കൊറിയന്‍ മാധ്യമമാണ് പുറത്തുവിട്ടത്. കൊറിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ അഴിമതികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് കൗതുകകരമായ വാര്‍ത്ത പുറത്തുവരുന്നത്.
ഏഴ് തവണ കൊറിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഇത്തരത്തില്‍ റഫറികളെ സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യാന്തര റഫറികളെയും ഇവരുടെ സൂപ്പര്‍വൈസര്‍മാരുടെയും സൗത്ത് കൊറിയയുടെ മല്‍സരങ്ങള്‍ക്ക് മുന്നെയായി ഈ രീതിയില്‍ സ്വീകരിച്ചിരുന്നെന്ന് വ്യക്തമാക്കുന്നു. പത്ത് റഫറിമാരെയും സൂപ്പര്‍വൈസര്‍മാരെയും ഇത്തരത്തില്‍ സ്വീകരിച്ചിരുന്നു. കൊറിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും മെസ്സാജ് പാര്‍ലറുകള്‍ വഴിയും മുതിര്‍ന്നവര്‍ക്കുള്ള സ്ഥാപനങ്ങള്‍ (Adult Establishments) വഴിയുമാണ് ഇവര്‍ക്ക് പ്രതിഫലം കൈമാറിയത്.
ഗഗ്നം ജില്ലയിലെ ഒരു മെസ്സാജ് പാര്‍ലറില്‍ ഒരു ദിവസം ക്രെഡിറ്റ് കാര്‍ഡ് കൊണ്ട് അഞ്ച് ലക്ഷം വോണ്‍ (ഏകദേശം അന്നത്തെ 30000) രൂപ പൊടിച്ചെന്നാണ് കണക്ക്. ജപ്പാനില്‍ നിന്നുമുള്ള ഒരു റഫറിയാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. കൊറിയയിലെത്തിയ പല റഫറിമാരും ഇത്തരം സ്വീകരണങ്ങള്‍ ആവശ്യപ്പെടാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.