EAST RUTHERFORD, NEW JERSEY - JULY 19: Leandro Paredes #5 of Argentina and Eric Garcia #4 of Spain have words after the FIFA World Cup 2026 Final match between Spain and Argentina at New York New Jersey Stadium on July 19, 2026 in East Rutherford, New Jersey. Al Bello/Getty Images/AFP (Photo by AL BELLO / GETTY IMAGES NORTH AMERICA / Getty Images via AFP)
മെസിയെ പൂട്ടിക്കെട്ടി സ്പെയിന്‍ കളിച്ചതോടെ ഫൈനലിനിടെ ഗ്രൗണ്ടില്‍ കയ്യാങ്കളി. ഫുള്‍ടൈം വിസില്‍ മുഴങ്ങിയതിന് പിന്നാലെ ലിയാന്‍ഡ്രോ പരേഡസ് എറിക് ഗാര്‍സ്യയുടെ കഴുത്തില്‍ കുത്തിപ്പിടിച്ചു. കളിക്കാതെ ബെഞ്ചിലിരുന്ന ഗാവി ഇതോടെ പരേഡസിന് നേര്‍ക്ക് പാഞ്ഞെത്തി. ഇതോടെ തമ്മില്‍തല്ലോളമെത്തി. തിയാഗോ അല്‍മേഡയും ഇടയ്ക്ക് കയറി. ഒടുവില്‍ ലയണല്‍ സ്കലോണി ഇടപെട്ടാണ് താരങ്ങളെ പിടിച്ചു മാറ്റിയത്. കളിക്കിടെയും പലവട്ടം സ്പെയിന്‍ താരങ്ങളെ അര്‍ജന്‍റൈന്‍ താരങ്ങള്‍ പിടിച്ച് തള്ളുകയും വീഴത്തുകയും ചെയ്യുന്നത് കാണാമായിരുന്നു. Read More: മെറ്റ്ലൈഫില്‍ വീണ്ടും മെസിയുടെ കണ്ണീര്‍; എക്സ്ട്രാ ടൈമില്‍ വീണ് അര്‍ജന്‍റീന
ഇംഗ്ലണ്ടിനെതിരായ മല്‍സത്തിന് ശേഷവും അര്‍ജന്‍റൈന്‍ താരങ്ങള്‍ കയ്യേറ്റത്തിന് മുതിര്‍ന്നിരുന്നു. ഇംഗ്ലണ്ട് താരം ജൂഡ് ബെലിങ്ങാം അര്‍ജന്‍റൈന്‍ താരം വാലന്‍റൈന്‍ ബാര്‍കോയുമായും കോര്‍ത്തിരുന്നു. കളിക്കിടെ എന്‍സോ ഫെര്‍ണാണ്ടസ് രണ്ടാമത്തെ മഞ്ഞക്കാര്‍ഡും വാങ്ങി ചുവപ്പ് കാര്‍ഡില്‍ പുറത്തായത് അര്‍ജന്റീനയ്ക്ക് കനത്ത ക്ഷീണമായി. പത്തുപേരുമായാണ് തുടര്‍ന്ന് അര്‍ജന്‍റീന കളിച്ചത്. Also Read: സ്പാനിഷ് ത്രില്ലര്‍; അര്‍ജന്‍റീനയെ വീഴ്ത്തി സ്പെയിന്‍ ജേതാക്കള്‍
മെറ്റ്ലൈഫില്‍ രണ്ട് മണിക്കൂറിലേറെ സ്പാനിഷ് താരങ്ങളുടെ കാലില്‍ മാത്രമായി പന്ത് നിന്നു. പെരുമ്പാമ്പ് വരിഞ്ഞു മുറുക്കുന്നത് പോലെ സ്പെയിന്‍ പിടിമുറുക്കിയതോടെ അര്‍ജന്‍റീന പതറി. ഇതോടെ തുടക്കത്തിലെ സ്കലോണി തന്ത്രങ്ങള്‍ മാറ്റി. പക്ഷേ ഫലമുണ്ടായില്ല എമിലിയാനോ മാര്‍ട്ടിനസിന്റെ തകര്‍പ്പന്‍ സേവുകളില്ലായിരുന്നുവെങ്കില്‍ നാലിലേറെ ഗോളുകള്‍ അര്‍ജന്റീനയുടെ വലയില്‍ എത്തിയേനെ. തിരിച്ച് ഒരു ഗോള്‍ പോലും ലക്ഷ്യത്തിലെത്തിക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞതുമില്ല. ടൂര്‍ണമെന്‍റിലുടനീളം കാത്തുസൂക്ഷിച്ച ഫോം ഫൈനലിലും സ്പെയിന്‍ തുടര്‍ന്നു. പന്ത് തൊടാന്‍ അനുവദിക്കാത്ത കളി. ഫലം , തലമുറകള്‍ക്ക് വാഴ്ത്തിപ്പാടാന്‍ സ്പെയിന്‍ പുതുചരിത്രം കുറിച്ചു. 2010 ന് ശേഷം സ്പെയിന്‍ ലോക ചാംപ്യന്‍മാരുമായി.