ഫിഫ ലോകകപ്പിലെ വിജയികള്‍ക്ക് ഇത്തവണത്തെ ഒരു പ്രത്യേക സമ്മാനംകൂടിയുണ്ടാകും. പരമ്പരാഗത ട്രോഫിക്കും സ്വര്‍ണമെഡലുകള്‍ക്കും പുറമേ ചാംപ്യന്‍ഷിപ്പ് മോതിരവും കിട്ടും.
അമേരിക്കയില്‍ ബാസ്കറ്റ് ബോളിലടക്കം മല്‍സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് നല്‍കിവരുന്ന സ്പെഷല്‍ സമ്മാനമാണ് ചാംപ്യന്‍ഷിപ്പ് റിങ്സ്. ഇത്തവണ ന്യൂജഴ്സിയില്‍ നടക്കുന്ന ലോകകപ്പിലെ വിജയികള്‍ക്ക് അത്തരമൊരു സമ്മാനം നല്‍കാനാണ് ഫിഫയുടെ പദ്ധതി. 2026 മോതിരങ്ങളാണ് ഫിഫ തയാറാക്കുന്നത്. അതില്‍ 30 എണ്ണം ജയിക്കുന്ന ടീമിലെ കളിക്കാരടക്കമുള്ളവര്‍ക്ക് കൈമാറും.
ബാക്കി 1996 മോതിരങ്ങള്‍ ആരാധകര്‍ക്ക് വാങ്ങാന്‍ അവസരമൊരുക്കും. മോതിരത്തിന്റെ ഒരുവശത്ത് ലോകകപ്പ് ട്രോഫിയും മറുവശത്ത് വിജയിക്കുന്ന ടീമുമായി ബന്ധപ്പെട്ട ചിത്രവുമുണ്ടാകും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപായിരിക്കും ട്രോഫി കൈമാറുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ട്രംപുതന്നെ ഈ മോതിരങ്ങളും കൈമാറിയേക്കും.