അമേരിക്കയിലെ അറ്റ്ലാന്റയിലെ മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് 2026 മത്സരത്തിന് സാക്ഷ്യം വഹിക്കാൻ കല്യാൺ സിൽക്‌സ് ചെയർമാൻ ടി.എസ്.പട്ടാഭിരാമൻ ഉൾപ്പെടെ വ്യവസായ, സിനിമ, പൊതുരംഗങ്ങളിലെ പ്രമുഖർ ഒരുമിച്ചു. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ, ജനപ്രിയ നടൻ ഫഹദ് ഫാസിൽ, പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി, ചലച്ചിത്ര നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരും ടി.എസ്.പട്ടാഭിരാമനോടൊപ്പം മത്സരം ആസ്വദിച്ചു.
വ്യവസായ-കോർപ്പറേറ്റ് രംഗത്തുനിന്ന് റൈസിംഗ് കെയിൻസിന്റെ COO & Co-CEO അജി കുമാരൻ, ഡിസ്നി ഇന്ത്യയുടെ കൺട്രി ഹെഡും പ്രസിഡന്റുമായ കെ.മാധവൻ, കെ.എം.പി ബിൽഡേഴ്സിന്റെ മാനേജിങ് ഡയറക്ടർ കെ.എം.പരമേശ്വരൻ, ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. അലക്സാണ്ടർ, ഡാലസിലെ വ്യവസായി മോഹൻ രാജ്, വൈസ് അഡ്മിറൽ (റിട്ട.) അശോക് കുമാർ എന്നിവരും സന്നിഹിതരായിരുന്നു.
ലോകകപ്പിന്റെ ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ ഒരുമിച്ച് മത്സരം ആസ്വദിച്ച ഇവരുടെ സാന്നിധ്യം ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ഫിഫ ലോകകപ്പ് വളർത്തിയെടുത്ത ആഗോള സൗഹൃദത്തിന്റെയും ഐക്യബോധത്തിന്റെയും പ്രതീകമായി മാറി.