2018ല്‍ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഒടിയന്‍’. വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രത്തിനെതിരെ വലിയ വിമര്‍ശനമാണ് അന്ന് ഉയര്‍ന്നത്. ഹൈപ്പിനൊപ്പം ചിത്രം എത്തിയില്ലെന്നും മോഹന്‍ലാലിന്‍റെ ചെറുപ്പകാലത്തെ ലുക്ക് മോശമായെന്നും വിമര്‍ശനമുയര്‍ന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലിന്‍റെ മുഖം പഴയ രൂപത്തിലേക്ക് എത്തിയത്. 

എന്നാല്‍ ‘ഒടിയന്‍’ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സിനിമയിലെ കഥാപാത്രത്തെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃസൃഷ്ടിച്ച വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ‘ഇതല്ലേ നമ്മളാഗ്രഹിച്ച ഒടിയൻ’ എന്നാണ് വിഡിയോ കണ്ടവരെല്ലാം ചോദിക്കുന്നത്. 

എഐ ഉപയോഗിച്ച് ഒരുക്കിയ വിഡിയോയിൽ മോഹൻലാലിന്റെ ’ഒടിയൻ’ കഥാപാത്രത്തെ കൂടുതൽ റിയലിസ്റ്റിക് രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ രൂപവും വിഎഫ്എക്സ് ദൃശ്യങ്ങളുമാണ് വിഡിയോയുടെ പ്രധാന ആകർഷണം. ഇന്നത്തെ എഐ സാങ്കേതികവിദ്യയുടെ മികവ് ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ കമന്റുകളും.

ഈ വിഡിയോ ‘ഒടിയൻ’ സിനിമയിലെ യഥാർഥ ദൃശ്യങ്ങളേക്കാൾ മികച്ചതാണെന്ന തരത്തിലുള്ള പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ‘aaronkrrish.ai’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘മലൈക്കോട്ടൈ വാലിബന്‍’, ‘സ്ട്രേ‍ഞ്ചര്‍ തിങ്ക്സ്’, ‘മായാവി’ തുടങ്ങിയ എഐ വിഡിയോകളും ഈ അക്കൗണ്ടിലൂടെ പുറത്തുവന്നിട്ടുണ്ട്. 

ENGLISH SUMMARY:

An AI-generated video recreating Mohanlal's character from the 2018 movie 'Odiyan' has gone viral across social media platforms, sparking renewed discussion among fans. Directed by Shrikumar Menon, the original film had faced severe criticism upon release for failing to meet massive expectations and for its visual effects. The newly created clip presents a far more realistic look for Mohanlal along with superior visual elements, leading many users to remark that this was the version they originally hoped to see. Created by the Instagram page 'aaronkrrish.ai', the video highlights how rapidly AI technology is advancing in visual storytelling.