Image Credit: Instagram
'കോഫി വിത് കരണ്‍' എന്ന കരണ്‍ ജോഹര്‍ ഷോ ഏറെ പ്രശസ്തമാണ്. പരിപാടിയുടെ അവസാന സീസണ് ആണിതെന്ന് അവതാരകനായ കരണ്‍ പ്രഖ്യാപിച്ചും കഴിഞ്ഞു. സീസണിലെ രണ്ടാമത്തെ എപിസോഡില്‍ അതിഥിയായി എത്തിയതാവട്ടെ 'വിരോഷ്' ദമ്പതികളും. പരിപാടിക്കിടെ പ്രമുഖ തെന്നിന്ത്യന്‍ താരങ്ങള്‍ അറിയപ്പെടുന്ന പേരുകള്‍ താന്‍ പറയുമെന്നും അത് ഏത് താരത്തെ കുറിച്ചാണ് പറയുന്നതെന്ന് പറയാനുമായിരുന്നു ടാസ്ക്.
'ഐക്കണ്‍ സ്റ്റാര്‍' ആരാണെന്ന ചോദ്യത്തിന് അല്ലു അര്ജുന് എന്ന് രശ്മിക മറുപടി നല്കി.റോക്കിങ് സ്റ്റാര്‍ യഷ് ആണെന്നും താരം പറഞ്ഞു. 'കംപ്ലീറ്റ് ആക്ടര്‍' എന്ന് കരണ്‍ പറഞ്ഞതോടെ 'ഞാന്‍' എന്നായിരുന്നു തമാശ രൂപേണെ വിജയ് ദേവരക്കൊണ്ടെയുടെ മറുപടി. പൊട്ടിച്ചിരിക്ക് ശേഷം 'കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലെന്ന് കരണ്‍ പറഞ്ഞതോടെ വിജയ് ദേവരക്കൊണ്ടയും രശ്മികയോ, മോഹന്‍ലാല്‍ സാറോ എന്ന് ചോദിക്കുന്നുണ്ട്. തുടര്‍ന്ന് മെഗാ പവര്‍ സ്റ്റാര്‍ ആരാണെന്ന ചോദ്യവും കരണ്‍ ചോദിക്കുന്നുണ്ട്.
എപിസോഡില്‍ രശ്മികയെ താന്‍ വിവാഹം കഴിക്കാന്‍ തീരുമാനമെടുത്തത് വളരെ ആലോചിച്ചാണെന്നും പുറമേയ്ക്ക് കാണുന്ന പരുക്കന്‍ സ്വഭാവത്തിനപ്പുറം താനൊരു സെന്‍സിറ്റീവായ മനുഷ്യനാണെന്നും വിജയ് പറയുന്നു. രശ്മിക തന്റെ ജീവിതം കുറേക്കൂടി മെച്ചപ്പെട്ടതാക്കിയെന്നും അങ്ങനെയൊരാളുടെ കൂടി ജീവിക്കാമെന്ന് താന്‍ തീരുമാനിച്ചുവെന്നും താരം തുറന്ന് പറഞ്ഞു. വെക്കേഷന് കഴിഞ്ഞ് ഒരിക്കല്‍ മടങ്ങി വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് 'നമുക്ക് വിവാഹം കഴിക്കാം' എന്ന് രശ്മിക പറഞ്ഞത്. ഒരു നൂറു വട്ടം ചോദിക്കൂവെന്നായിരുന്നു എന്റെ മറുപടി. അത് രശ്മിക ചോദിച്ചത് കൊണ്ട് മാത്രം വിവാഹത്തിന് സമ്മതം മൂളാം എന്നത് കൊണ്ടായിരുന്നില്ല, തനിക്ക് അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ കുറച്ചധികം സമയം വേണ്ടി വന്നുവെന്നും ബന്ധങ്ങളെ താന്‍ അത്രയും ആഴത്തിലാണ് കാണുന്നതെന്നും വിജയ് ദേവരക്കൊണ്ട പറഞ്ഞു. ഒരു വര്‍ഷത്തോളം താന്‍ പിന്നാലെ നടന്നിട്ടാണ് വിവാഹത്തിന് വിജയ് 'യെസ്' മൂളിയത് എന്നും രശ്മിക വെളിപ്പെടുത്തി. എന്നാല്‍ എപിസോഡ് പുറത്തുവന്നതിന് പിന്നാലെ രശ്മികയെ വിജയ് അപമാനിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച നിറയുന്നുണ്ട്.
വിവാഹച്ചടങ്ങില്‍ ക്യാമറകളൊന്നും തങ്ങളുടെ സ്വകാര്യ സന്തോഷം കെടുത്താന്‍ പാടില്ലെന്ന് നിര്‍ബന്ധമായിരുന്നുവെന്നും ആരുടെയും ഫോണ്‍ പോലും അനുവദിച്ചില്ലെന്നും വിജയ് പറയുന്നു. ക്യാമറ ടീമിനോട് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമാണ് ഈ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും പോസ് ചെയ്യാന്‍ തന്നോട് പറയരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്നും താരം വെളിപ്പെടുത്തി.