esp-arg

ലോകകപ്പിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫൈനലിസ്റ്റുകളെ കൃത്യമായി പ്രവചിക്കുക. വെറുമൊരു ഊഹം എന്ന് പറഞ്ഞ് തള്ളികളയാന്‍ പറ്റുമെങ്കിലും 2021 ലെ ഒരു എക്സ് പോസ്റ്റിന് പിറകില്‍ നടക്കുന്നത് വലിയ ചര്‍ച്ചകളാണ്. 2026 ലോകകപ്പ് ഫൈനലിസ്റ്റുകളെ കൃത്യമായി പ്രവചിച്ച 2021 ലെ പോസ്റ്റിലെ സ്കോര്‍ നില സത്യമാകുമോ എന്നാണ് സോഷ്യല്‍ ലോകത്ത് ആരാധകരുടെ ചോദ്യം.  

@actuallyimthe എന്ന എക്സ് അക്കൗണ്ടാണ് 2021 ജൂലൈ 12 ന് 2026 ലോകകപ്പ് വിജയിയെ പറ്റി എക്സില്‍ കുറിപ്പിട്ടത്. '2026 ലോകകപ്പ് ഫൈനലിൽ അർജന്റീന സ്പെയിനെ 3-2 ന് തോൽപ്പിച്ചിരിക്കുന്നു' എന്നാണ് പോസ്റ്റിലെ പ്രവചനം. പോസ്റ്റിട്ട സമയത്ത് ആരും ശ്രദ്ധിച്ചില്ലെങ്കിലും ഫ്രാൻസിനെ തോൽപ്പിച്ച് സ്പെയിന്‍ ഫൈനലിലെത്തിയതോടെയാണ് വീണ്ടും ചര്‍ച്ചയായത്. ഇതുവരെ 2.77 ലക്ഷം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. അര്‍ജന്‍റീനയും ഫൈനലിലെത്തിയതോടെ പ്രവചനത്തിന്‍റെ ആദ്യ ഭാഗം ശരിയായി. 

ഇയാള്‍ക്ക് ഇത് എങ്ങനെ മനസിലായെന്നാണ് ഒരാളുടെ കമന്‍റ്. 2022 ലോകകപ്പിന് മുന്‍പുള്ള ട്വീറ്റിന് ആരാണ്  നിങ്ങളുടെ സോഴ്സ് എന്നാണ് മറ്റൊരു ചോദ്യം. അതേസമയം, അക്കൗണ്ടിന് പിന്നില്‍ ആരാമെന്ന് വ്യക്തമല്ല. ഡിസ്നി കഥാപാത്രമായ 'സ്റ്റിച്ചിന്റെ' പ്രൊഫൈൽ ചിത്രമുള്ള അക്കൗണ്ടിന് dilemma എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 2017-ൽ ട്വിറ്ററിൽ സജീവമായ അക്കൗണ്ടില്‍ പ്രധാനമായും പങ്കുവച്ചിരിക്കുന്നത് ഗെയിമിംഗ് കണ്ടന്‍റുകളാണ്. 

2025 ഡിസംബര്‍ 12 നാണ് അക്കൗണ്ടില്‍ അവസാന പോസ്റ്റ് വന്നത്. എന്നാല്‍  അര്‍ജന്‍റീനയുടെ വിജയത്തിന് ശേഷം വൈറല്‍ പോസ്റ്റിലൊരു കമന്‍റും ഇയാള്‍ പങ്കുവച്ചിട്ടുണ്ട്. 

ENGLISH SUMMARY:

A 2021 social media post predicting that Argentina would defeat Spain 3-2 in the 2026 World Cup final has gone viral, sparking intense online discussions. The post, made by the X account '@actuallyimthe' on July 12, 2021, gained massive attention after both teams successfully reached the final of the current tournament. While the account's identity remains unknown, users are baffled by the uncanny accuracy of the prediction made years in advance. The mystery surrounding the source of this foresight continues to fuel viral speculation among football fans worldwide as the final match approaches.