ലോകകപ്പ് ഫുട്ബോള്‍ ആവേശം ആകാശങ്ങളിലേക്കുയര്‍ന്നപ്പോള്‍ പണികിട്ടിയത് നോര്‍വീജിയന്‍ എയര്‍ലൈന്‍സിനാണ്. ഇംഗ്ലണ്ടുമായുള്ള മല്‍സരത്തിന് മുന്‍‌പ് ബ്രിട്ടീഷ് എയര്‍വെയ്സിനെ വെല്ലുവിളിച്ചതാണ് പണി പാളാന്‍ കാരണമായത്. പന്തയം തോറ്റതോടെ നോര്‍വീജിയന്‍ എയര്‍ലൈന്‍സിന്റെ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍ പിക്ചര്‍ ബ്രിട്ടീഷ് എയര്‍വെയ്സിന്റേതാക്കി മാറ്റിയിട്ടുണ്ട്.

ഇംഗ്ലണ്ട്–നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായാണ് എയര്‍ലൈന്‍ കമ്പനികള്‍ സമൂഹമാധ്യമങ്ങളില്‍ വെല്ലുവിളിയും പന്തയവുമൊക്കെ നടത്തിയത്. നോര്‍വീജിയന്‍ എയര്‍ലൈന്‍സാണ് ആദ്യം വെല്ലുവിളിച്ചത്. മല്‍സരത്തില്‍ നോര്‍വേ ജയിച്ചാല്‍ ബ്രിട്ടീഷ് എയര്‍വെയ്സിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ പിക്ചറായി തങ്ങളുടെ ലോഗോ വയ്ക്കണമെന്നായിരുന്നു വെല്ലുവിളി. ഇംഗ്ലണ്ട് ജയിച്ചാല്‍ ബ്രിട്ടീഷ് എയര്‍‌വെയ്സിന്റെ ലോഗോ നോര്‍വീജിയന്‍ എയര്‍ലൈന്‍ ഉറപ്പാക്കുമെന്നും വ്യക്തമാക്കി. 

വെല്ലുളിളി സ്വീകരിച്ച ബ്രിട്ടീഷ് കമ്പനി, വിജയിക്കാന്‍ സാധ്യതയില്ലാത്ത വെല്ലുവിളി സ്വീകരിക്കരുതെന്ന് പറഞ്ഞിരുന്നു. കളി കഴിഞ്ഞതോടെ പന്തയം തോറ്റത് അംഗീകരിച്ച് നോര്‍വീജിയന്‍ എയര്‍ലൈന്‍സ് പ്രൊഫൈല്‍ പിക്ചര്‍ മാറ്റി. ഒപ്പം ഇംഗ്ലണ്ടിനെ അഭിനന്ദിച്ചുകൊണ്ട് ഇറ്റ്സ് കമിങ് ഹോം എന്നെഴുതിയ പോസ്റ്ററില്‍ ‘നന്നായി കളിച്ചു, ഇംഗ്ലണ്ടും എയര്‍വേയ്സും’ എന്നും കുറിച്ചു. പുതിയ ലുക്ക് ചേരുന്നുണ്ടെന്നും നോര്‍വേ നന്നായി കളിച്ചെന്നും ബ്രിട്ടീഷ് എയര്‍വെയ്സ് മറുപടിയും നല്‍കി.

ENGLISH SUMMARY:

Norwegian Air lost a social media bet with British Airways during the World Cup football fever. The bet involved changing profile pictures on social media platforms if their respective national teams lost a match.