speed-argentina

സ്വിറ്റ്സര്‍ലന്‍ഡിനെ 3–1ന് വീഴ്ത്തി അര്‍ജന്‍റീന സെമിയില്‍ കടന്നിരിക്കുകയാണ്. എന്നാല്‍ അര്‍ജന്‍റീനയുടെ വിജയം ഏറ്റവും വിഷാദത്തിലാക്കിയിരിക്കുന്നത് മറ്റാരെയുമല്ല സ്ട്രീമര്‍ സ്പീഡിനെയാണ്. ടീമിന്‍റെ തോല്‍വി കാണാനായി കുറച്ചൊന്നുമല്ല സ്പീഡ് പരിശ്രമിച്ചത്. കടുത്ത ക്രിസ്റ്റ്യാനോ ആരാധകനായ സ്പീഡ് ഈജിപ്തുമായി നടന്ന കളിയില്‍ ഗോള്‍പോസ്റ്റിന് സമീപത്തെ സീറ്റിലിരുന്ന് മെസിയുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചതും മറ്റും വന്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇത് കൂടാതെ അര്‍ജന്‍റീനയ്ക്ക് എതിരായ ടീമിന്‍റെ ജഴ്സി ഇട്ട് സ്പീഡ് വരികയും ചെയ്തിരുന്നു. 

എന്നാല്‍ സ്പീഡ് പിന്തുണയ്ക്കുന്ന ടീമുകള്‍ തോല്‍ക്കുന്നത് പതിവായതോടെ സ്പീഡിന് ശാപമാണെന്ന് പ്രചാരണമുണ്ടായി. എന്നാല്‍ ഇതിനെ എതിര്‍ക്കാനല്ല മറിച്ച് തനിക്കെതിരെ ഉയര്‍ന്ന ശാപം ആരോപണം ആയുധമാക്കാനാണ് സ്പീഡ് തീരുമാനിച്ചത്. അതിനായി സ്പീഡ് ഒരു കുതന്ത്രവും മെനഞ്ഞു. അര്‍ജന്‍റീനയുടെ ജഴ്സി ഇടുക, വാമോസ് പറയുക എന്നതായിരുന്നു ഇത്. 

എന്നാല്‍ കളി തുടങ്ങിയ ഉടന്‍ തന്നെ അര്‍ജന്‍റീന ഗോളടിച്ചപ്പോള്‍ സ്പീഡ് വിരണ്ടു. തുടര്‍ന്ന് സ്വിറ്റ്സര്‍ലന്‍ഡിന്‍റെ മടക്കഗോള്‍ സ്പീഡിനെ ആവേശത്തിലാഴ്ത്തി. പക്ഷെ അവസാനം എക്സട്രാ ടൈമില്‍ രണ്ട് ഗോളടിച്ച് അര്‍ജന്‍റീന സെമി വിജയം ഉറപ്പിക്കുക തന്നെ ചെയ്തു. ഇതോടെ സ്പീഡ് നിരാശനായി. തുടര്‍ന്ന് അതീവ വൈകാരികമായ പല ഭാവങ്ങളും കാണിച്ച സ്പീഡിനെ കൂക്കിയാണ് അര്‍ജന്‍റീന ആരാധകര്‍ മടക്കിയത്. 

മല്‍സരത്തിന്‍റെ തുടക്കത്തില്‍ 10-ാം മിനിറ്റിലാണ് അര്‍ജന്‍റീന ഗോളടി തുടങ്ങിയത്. മെസി ബോക്സിന് നടുവിലേക്ക് ഉയർത്തി നൽകിയ പന്ത് മക് അലിസ്റ്റർ കിടിലന്‍ ഹെഡ്ഡറോടെ വലയിലെത്തിച്ചു. ഈ ലോകകപ്പിൽ അർജന്റീന നേടുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്. ഒട്ടേറെ ശ്രമങ്ങൾക്കൊടുവിൽ രണ്ടാം പകുതിയിലാണ് സ്വിറ്റ്സർലൻഡ് തിരിച്ചടിച്ചത്. 67–ാം മിനിറ്റിൽ ഡാൻ എൻഡോയ് ആണ് സ്വിസ്പ്പടയ്ക്കു വേണ്ടി സ്കോർ ചെയ്തത്. 

എക്സ്ട്രാ ൈടമിൽ യൂലിയൻ അൽവാരസും ലൗറ്റാരോ മാർട്ടിനസുമാണ് അർജന്റീനയ്ക്കു വേണ്ടി ഗോൾ നേടിയത്. സെമിഫൈനലിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ

ENGLISH SUMMARY:

Argentina has advanced to the semi-finals by defeating Switzerland 3-1, a victory that has deeply disappointed streamer Speed. Speed, a fervent Cristiano Ronaldo fan, had previously attempted to distract Messi and even wore a Switzerland jersey against Argentina, leading to widespread criticism.