Image: Facebook., IShowSpeed

Image: Facebook., IShowSpeed

TOPICS COVERED

ജെന്‍സി തലമുറയുടെ ആഗോള സൂപ്പര്‍ സ്റ്റാറാണ് ഐ ഷോ സ്പീഡ്. ഇന്ന് കേരളത്തിലെ കുഞ്ഞുകുട്ടികള്‍ വരെ പതിവായി കാണുന്നത് സ്പീഡിന്റെ ഓവര്‍ സ്പീഡ് പരാക്രമങ്ങളാണ്. കട്ട റോണോ ഫാന്‍, കടുകട്ട മെസി വിരുദ്ധന്‍, ഈ ജെന്‍സീ താരത്തെക്കൊണ്ട് ‘കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ’ എന്ന അവസ്ഥയിലാണ് ലോക ഫുട്ബോള്‍ ഫെഡറേഷനായ ഫിഫയും. 

ലയണല്‍ മെസി പെനല്‍റ്റിയെടുക്കാന്‍ തുടങ്ങിയാല്‍ ഗോള്‍വലയുടെ തൊട്ടരികില്‍ നിന്ന് ബഹളം കൂട്ടി ശ്രദ്ധ തിരിക്കാന്‍ നോക്കും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരഞ്ഞാല്‍ കൂടെ കരയും, ചിരിച്ചാല്‍ കൂടെ ചിരിക്കും, റോണോ എവിടെയെത്തിയാലും അവിടെ സ്പീഡിലെത്തും., ഇതെല്ലാം ലൈവ് സ്ട്രീമിങ് നടത്തി ലോകമൊന്നാകെ കാണിച്ചുകൊടുക്കും,  ഇതാണ് ഐ ഷോ സ്പീഡ് എന്ന വിരുതന്‍. 

ലോകകപ്പ് വേദിയില്‍ ആരാധകരുമായി ഉന്തും തള്ളുമുണ്ടാക്കുന്നതുള്‍പ്പെടെയുള്ള വല്ലാത്ത ജാതി വിനോദങ്ങളാണ് ഐ ഷോ സ്പീഡ് കാണിക്കുന്നത്. ഈ ഓളവും പൊല്ലാപ്പും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കേണ്ട അവസ്ഥയിലാണ് ഫിഫയും. കടുത്ത അര്‍ജന്റീന വിരോധിയായ സ്പീഡ് ഇതിനിടെ ലോകകപ്പ് വേദിയില്‍ ആരാധകരുമായി തര്‍ക്കമുണ്ടാക്കി വംശീയവിദ്വേഷ പരാതി ഉയര്‍ത്തിയതോടെ ഫിഫ അന്വേഷണത്തിനു ഉത്തരവിട്ടു. തര്‍ക്കത്തിനിടെ കഴിഞ്ഞ ദിവസം മൃഗശാലയില്‍ പോയി കരയൂ എന്നൊരാള്‍ സ്പീഡിനോട് പറഞ്ഞതാണ് നിലവില്‍ ഫിഫ അന്വേഷിക്കുന്നത്.

അമേരിക്കന്‍ ഓണ്‍ലൈന്‍ സ്ട്രീമറും ഇന്‍ഫ്ലുവന്‍സറും യുട്യൂബറുമായ സ്പീഡ് ലോകകപ്പ് വേദികളില്‍ നിന്ന് നടത്തുന്ന ലൈവ് സ്ട്രീമിങ് കാണാനും ദശലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ട്. അതേസമയം സ്പീഡ് പിന്തുണയ്ക്കുന്ന ടീമുകള്‍ തോറ്റു പുറത്താകുന്നത് പതിവായതോടെ ‘സ്പീഡ് കഴ്സ്’എന്നൊരു പ്രയോഗം കൂടി വന്നിരിക്കുകയാണ് ലോകകപ്പ് വേദിയില്‍. 

ഡാരന്‍  ജേസണ്‍  വാട്കിന്‍സ് ജൂനിയര്‍ എന്നാണ് മുഴുവന്‍ പേര്. ഔദ്യോഗിക പ്രക്ഷേപണാവകാശമുള്ള ചാനലുകള്‍ക്ക് മാത്രമേ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍നിന്നും തല്‍സമയം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുമതിയുള്ളൂ. എന്നാല്‍ സ്പീഡിന് ഫിഫ പ്രത്യേക അനുമതിയും ഇളവും നല്‍കിയിട്ടുണ്ട്. ലോകകപ്പിനു വേണ്ടി സ്പീഡ് ഒരുക്കിയ ‘വേള്‍ഡ്കപ് ചാംപ്യന്‍സ്’ എന്ന പാട്ട് 8.3 കോടിയിലധികം കാഴ്ചക്കാരുമായി ഹിറ്റായതോടെ ഫിഫ ഔദ്യോഗിക ഗാനമായി തിരഞ്ഞെടുത്തിരുന്നു. 

റൊണാള്‍ഡോയുടെ ആരാധകനായതിനാല്‍ തന്നെ സ്പീഡ് ലോകകപ്പ് വേദിയിലും പുറത്തും കാണിക്കുന്ന പ്രകടനങ്ങള്‍ ചെറുപ്പക്കാര്‍ക്കാകെ ഹരമാണ്. എന്നാല്‍ മെസി വിരുദ്ധത പലരിലും വിദ്വേഷമുളവാക്കുന്നുമുണ്ട്.  21 വയസുമാത്രമുള്ള സ്പീഡിനു സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലായി 18.4 കോടി ഫോളോവേഴ്സുണ്ട്.കോടികളുടെ ആസ്തിയും

IShowSpeed's Controversial World Cup Stunts:

IShowSpeed is a global superstar for the Gen Z generation, captivating young audiences with his over-the-top antics and live streams. While his Ronaldo fandom and energetic personality are popular, his strong anti-Messi stance and controversial behavior have put him under FIFA's scrutiny.