ഒരാളെപ്പോലെ ലോകത്ത് ഏഴുപേര്‍ ഉണ്ടാകുമെന്നാണ്  പറയാറ്. സോഷ്യല്‍ മീഡിയ തുറന്നാല്‍ ഇപ്പോള്‍ എര്‍ലിങ് ഹാളണ്ടിന്‍റെ അപരന്മാരാണ് ഫീഡ് നിറയെ.  ലോകകപ്പിലെ താരത്തിന്റെ മുന്നേറ്റം അപരന്മാര്‍ക്കും ഗുണം ചെയ്യുന്നുണ്ട്.ലോകകപ്പില്‍ നോര്‍വെയെ ആദ്യമായി ക്വാര്‍ട്ടറില്‍ എത്തിച്ച് ഒരു വശത്ത് ഹാളണ്ട് ഹീറോയായി നില്‍ക്കുമ്പോള്‍ മറുവശത്ത് ഹാവണ്ടിന്‍റെ അപരന്മാരും മീമുകളും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. 

ഹാളണ്ടിന്‍റെ രൂപസാദൃശ്യമുള്ളവരില്‍ സ്ത്രീകളും ഉണ്ടെന്നതാണ് ഏറെ കൗതുകം. റഷ്യക്കാരിയായ അനസ്താസ്യ കൊസ്ട്രോമിറ്റിന, ഡിജിറ്റല്‍ കണ്ടന്‍റ് ക്രിയേറ്ററായ എമ കെയ്റ്റ് വില്‍മാന്‍, ഫാഷന്‍ മോഡലായ ജൂലിയ ഗ്രോപ്പ് എന്നിവര്‍ ഹാളണ്ടുമായി ഏറെ സാമ്യമുള്ളവരാണ്. ഹാളണ്ട് ലോകകപ്പില്‍ ഹിറ്റായതോടെ അപരന്മാര്‍ സോഷ്യല്‍ മീഡിയയിലും ഹിറ്റാണ്.

ഫ്രാന്‍സിനെതിരായ മല്‍സരത്തിലും ഹാളണ്ടിന്‍റെ രൂപസാദൃശ്യമുള്ളവര്‍ ഒത്തുകൂടിയത് വൈറലായിരുന്നു. ഇതിനെല്ലാം പുറമേ പ്രശസ്ത ആനിമേഷന്‍ സിരീസായ ഡ്രാഗണ്‍ ബോള്‍ Zലെ മജിന്‍ ബൂ കഥാപാത്രമായും ഹാളണ്ടിനെ താരതമ്യം ചെയ്യുന്നവര്‍ ഏറെയാണ്. ഹാളണ്ടിന്റെ ക്യൂട്ട് എക്സ്പ്രഷനുകള്‍ ചേര്‍ത്തുവെച്ചാണ്  സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍. താരത്തിന്‍റെ നടത്തം നേരത്തേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഗോള്‍ഡന്‍ ബൂട്ടിനായുള്ള മല്‍സരത്തില്‍ മെസിക്കും എംബാപെയ്ക്കും ഒപ്പമുണ്ട് ഈ നോര്‍വീജിയന്‍ ഗോള്‍ മെഷീന്‍.

ENGLISH SUMMARY:

Erling Haaland doppelgangers are currently flooding social media feeds, with their popularity surging due to the footballer's success. This phenomenon highlights the intriguing presence of individuals who bear a striking resemblance to the star.