TOPSHOT - France's forward #10 Kylian Mbappe celebrates scoring his team's first goal during the 2026 World Cup round of 16 football match between Paraguay and France at the Philadelphia Stadium in Philadelphia on July 4, 2026. (Photo by CHARLY TRIBALLEAU / AFP)

ഫിഫ ലോകകപ്പിന്‍റെ നോക്കൗട്ട് മല്‍സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തമെന്ന റെക്കോര്‍ഡില്‍ ലയണല്‍ മെസിക്കൊപ്പമെത്തി കിലിയന്‍ എംബപ്പെ. പാരഗ്വായ്ക്കെതിരായ പ്രീ–ക്വാര്‍ട്ടറില്‍ പെനല്‍റ്റിയിലൂടെ ഗോള്‍ നേടിയതോടെയാണ് എംബപെ മെസിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്. 11 ഗോളുകളും ഒരു അസിസ്റ്റുകളുമാണ് എംബപെയുടെ പേരിലുള്ളത്. ഈ ലോകകപ്പില്‍ ഏഴു ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് റേസിലും എംബപെ മെസിക്കൊപ്പമുണ്ട്. ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ (20) എന്ന റെക്കോര്‍ഡുമായി മെസി ഒന്നാമതും 19 ഗോളുമായി എംബപെ തൊട്ടുപിന്നിലുമുണ്ട്. 

ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ അഞ്ച് വീതം ഗോളുകളുമായി നോര്‍വെയുടെ ഏര്‍ലിങ് ഹാളണ്ടും ഇംഗ്ലണ്ടിന്‍റെ ഹാരി കെയ്നും രണ്ടാം സ്ഥാനത്തുണ്ട്. ഫ്രാന്‍സിന്‍റെ ഉസ്മാന്‍ ഡെംബലെയും ബ്രസീലിന്‍റെ വിനീസ്യൂസ് ജൂനിയറും സ്പെയിന്റെ ഒയര്‍സബാലും നാല് വീതം ഗോളുകളുമായി മൂന്നാം സ്ഥാനത്തുമുണ്ട്. 

ഫ്രാന്‍സ്–പാരഗ്വായ് മല്‍സരത്തിനിടെ ഗ്രൗണ്ടില്‍ കയ്യാങ്കളിയോളം കാര്യങ്ങളെത്തി. പന്തുമായി എംബപെ കുതിക്കുന്നതിനിടെ ആന്ദ്രേ കുബാസ് കയ്യില്‍ പിടിച്ചതോടെ എംബപെ കൈ കൊണ്ട് തന്നെ തള്ളിമാറ്റി. ഇതോടെ ഇരുടീമുകളിലെയും മറ്റുതാരങ്ങളും ചുറ്റും കൂടി. ഒടുവില്‍ റഫറി എത്തിയാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. 

ENGLISH SUMMARY:

Kylian Mbappé has firmly established himself as a primary contender for the 2026 FIFA World Cup Golden Boot after matching Lionel Messi’s tally of seven goals in the tournament. Following his decisive penalty against Paraguay, Mbappé now boasts a staggering 19 total career World Cup goals, trailing only Messi’s historic record of 20. The race for the tournament's top scorer award has intensified significantly, with other prolific strikers like Erling Haaland and Harry Kane close behind with five goals each. Beyond the statistical battle, the France-Paraguay encounter was marked by high tension, featuring a notable on-field skirmish between Mbappé and Andrés Cubas that required referee intervention to de-escalate. As the tournament progresses toward the quarter-finals, both superstars remain the focal points of a historic offensive showdown. Fans worldwide are closely tracking every touch and strike as these two titans continue to push the boundaries of football greatness on the world stage.