3-0തിന് ഫ്രാന്‍സ് സ്വീഡനെ തകര്‍ത്തപ്പോള്‍ ഇരട്ട ഗോളാണ് കിലിയൻ എംബപെ നേടിയത്. ഇതോടെ ഗോള്‍ നേട്ടത്തില്‍ എംബപെ മെസിക്കൊപ്പമെത്തി. എന്നാല്‍ ഗോള്‍ഡന്‍ ബൂട്ട് മല്‍സരത്തില്‍ മെസിയെ മറികടന്ന് ഒന്നാമാണ് എംബപെ. ആറു വീതം ഗോളുകളാണുള്ളതെങ്കിലും ഗോള്‍ഡന്‍ ബൂട്ട് മല്‍സരത്തില്‍ മെസിക്ക് മുന്നിലാണ് എംബപെ. 

രണ്ട് അസിസ്റ്റുകള്‍ സ്വന്തം പേരിലുള്ളതിനാലാണ് എംബപെ പട്ടികയില്‍ ഒന്നാമതെത്തിയത്. ആറു ഗോള്‍ മാത്രം നേടിയ മെസി രണ്ടാമതും.  ഗോള്‍ഡന്‍ ബൂട്ട് റേസില്‍ മൂന്നാമതുള്ള അഞ്ച് ഗോളുകള്‍ നേടിയ എര്‍ലിങ് ഹാളണ്ടിന് അസിസ്റ്റുകളില്ല. നാലു ഗോളുമായി നാലാമതുള്ള ഔസ്മാൻ ഡെംബെലെയ്ക്ക് രണ്ട് അസിസ്റ്റ് സ്വന്തമായുണ്ട്. നാലു ഗോള്‍ നേടിയെങ്കിലും ബ്രസീലിന്‍റെ വിനീഷ്യസ് ജൂനിയര്‍ അഞ്ചാമതാകാനുള്ള കാരണവും അസിസ്റ്റ് തന്നെയാണ്. വിനീഷ്യസിനുള്ളത് ഒരു അസിസ്റ്റ് മാത്രമാണ്. 

ലോകകപ്പ് നോക്കൗട്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന റെക്കോര്‍ഡും എംബപെ സ്വന്തമാക്കി. ഒന്‍പത് നോക്കൗട്ട് മല്‍സരങ്ങളില്‍ നിന്നും ഒന്‍പത് ഗോളാണ് എംബപെ നേടിയത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിന് അടുത്താണ് എംബപെയുള്ളത്. 18 ഗോളുകള്‍ നേടിയ എംബപെയ്ക്ക് മുന്നിലുള്ളത് 19 ഗോളുകള്‍ നേടിയ മെസി മാത്രമാണ്. 

ENGLISH SUMMARY:

Despite being tied at six goals each, Kylian Mbappé leads Lionel Messi in the Golden Boot race because he has registered two assists while Messi has none. Erling Haaland follows in third place with five goals, while Ousmane Dembélé and Vinícius Júnior trail behind with four goals each, separated by their assist counts. Additionally, Mbappé has set a new record for the most World Cup knockout goals, scoring nine goals across nine knockout appearances. He is now also closing in on Messi's historic World Cup goal-scoring record, trailing the Argentine by just one goal with a tally of 18 to Messi's 19.